x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​പ്പെ​യ്ത്ത്...

വെബ് ഡെസ്ക്
Published: August 2, 2026 02:43 AM IST | Updated: August 2, 2026 02:43 AM IST

ക​ട​ല്‍​ഭി​ത്തി ത​ക​ര്‍​ത്ത് തി​ര​മാ​ല ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്നു.

കൊ​ച്ചി: മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ ജി​ല്ല​യി​ല്‍ ശ​ക്തി​പ്രാ​പി​ക്കു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലും തീ​ര​ദേ​ശം ക​ട​ലാ​ക്ര​മ​ണ ഭ​ീതിയിലു​മാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ തു​ട​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യിലെ​യും കൊ​ച്ചി​യി​ലെയും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി.പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പു​നി​ല പി​ന്നി​ട്ടു. മൂ​വാ​റ്റു​പു​ഴ​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ളും ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഉ​യ​ര്‍​ത്തി.

ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ചെ​ല്ലാ​ന​ത്ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ജി​യോ ബാ​ഗ് സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നു. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അറിയിച്ചു.

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ ഒ​രു വീ​ടി​ന് പൂ​ര്‍​ണ​മാ​യും മ​റ്റൊ​രു വീ​ടി​ന് ഭാ​ഗി​ക​മാ​യും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ആ​ലു​വ താ​ലൂ​ക്കി​ലെ ഒ​രു ക​ട​മു​റി​ക്ക് ഭാ​ഗി​ക നാ​ശ​ന​ഷ്ടമുണ്ടായി. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശം

ക​ന​ത്ത മ​ഴ​യി​ല്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലും വ്യാ​പ​ക കൃ​ഷി നാ​ശ​വും. വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ല്‍ പ​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് മ​ണ്ണി​ടി​ച്ചി​ലി​ല്‍ നാ​ശം സം​ഭ​വി​ച്ചു. നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ട് വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നു. മ​ണി​ക​ണ്ഠ​ന്‍​ചാ​ല്‍ ച​പ്പാ​ത്ത്, കു​ത്തു​കു​ഴി, കു​ട​മു​ണ്ട​പാ​ലം എ​ന്നി​വ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ബ്ലാ​വ​ന ക​ട​ത്ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ല്‍ 200ഓ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ല്‍ തീ​ര​ദേ​ശം

മ​ഴ ക​ന​ത്ത​തോ​ടെ ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ് ജി​ല്ല​യു​ടെ തീ​ര​ദേ​ശം. ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ലാ​ണ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ജി​യോ ബാ​ഗ് സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്ന​ത്. ചെ​ല്ലാ​നം ചെ​റി​യ​ക​ട​വ്, ക​ണ്ണ​മാ​ലി റോ​ഡു​ക​ളി​ലും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ടെ​ട്രാ​പോ​ഡ് ക​ട​ല്‍​ഭിത്തി നി​ര്‍​മി​ക്കാ​ത്ത തെ​ക്കേ ചെ​ല്ലാ​ന​ത്തും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ട്. ഇ​വി​ടെ താ​ത്കാ​ലി​ക പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും ഇ​ത്ത​വ​ണ ചെ​യ്തി​ട്ടി​ല്ല. ചെ​റി​യ​ക​ട​വി​ലും ക​ണ്ണ​മാ​ലി​യി​ലും പ്ര​ധാ​ന റോ​ഡു വ​രെ ക​ട​ല്‍ വെ​ള്ള​മെ​ത്തി. വൈ​പ്പി​ന്‍ മേ​ഖ​ല​യും വെ​ള്ള​പ്പൊ​ക്ക ഭി​തി​യി​ലാ​ണ്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ള്‍ പ​ല​തും ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മ​ട​ങ്ങി​യെ​ത്തി.

പെ​രി​യാ​ര്‍ ക​ര​ക​വി​ഞ്ഞു

ക​ന​ത്ത മ​ഴ​യി​ല്‍ പെ​രി​യാ​ര്‍ ക​ര​ക​വി​ഞ്ഞു. ഇ​തോ​ടെ ആ​ലു​വ ശി​വ​ക്ഷേ​ത്ര​വും മ​ണ​പ്പു​റ​വും വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പോ​യി​ന്‍റി​ല്‍ 3.53 മീ​റ്റ​ര്‍ ആ​ണ്. മു​ന്ന​റി​യി​പ്പ് നി​ര​പ്പ് 3.190 മീ​റ്റ​ര്‍ ആ​ണ്. കാ​ല​ടി പോ​യി​ന്‍റി​ല്‍ 6.77 മീ​റ്റ​റും മം​ഗ​ല​പ്പു​ഴ പോ​യി​ന്‍റി​ല്‍ 3.44 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്.
കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഇ​ട​വി​ട്ടു​ള്ള മ​ഴ ന​ഗ​ര​ത്തി​നു​ള്ളി​ലെ ഇ​ട​റേ​ഡു​ക​ളെ വെ​ള്ള​ത്തി​ലാ​ക്കി. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.
ആ​ലു​വ, അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ര്‍. ആ​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ല്‍ കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചി​ടു​ണ്ട്.

മ​ഴ ക​ന​ക്കു​ന്നു... ജാ​ഗ്ര​ത വേ​ണം

കൊ​ച്ചി: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല​ട​ക്കം ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വ​ലി​യ മ​ഴ​യു​ണ്ടാ​കു​ന്ന പ്ര​വ​ണ​ത​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ല്‍ പ്ര​ള​യ​ങ്ങ​ളും സൃ​ഷ്ടി​ച്ചേ​ക്കാം. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും സൃ​ഷ്ടി​ച്ചേ​ക്കാം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്ക​ണം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ​ണം.

ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​ പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങരുത്. യാ​ത്ര​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. മ​ഴ മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​ത് വ​രെ വി​നോ​ദ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കു​ക.

ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ര്‍​ന്ന റോ​ഡു​ക​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​മു​ള്ള യാ​ത്ര​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ക. തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക. വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ ഇ​റ​ങ്ങരുത്.

അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ 1077, 1070 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടണം.

 

 

 

 

Tags : Nattuvishesham DistrictNews DeepikaNews Torrential rains

Recent News

Corehub Up