Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Workers

Idukki

മ​റ​യൂ​ർ, ഇ​ട​മ​ല​ക്കു​ടി ഗോ​ത്ര തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 75 ല​ക്ഷം രൂ​പ വേ​ത​ന കു​ടി​ശി​ക

മ​റ​യൂ​ർ: മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത മ​റ​യൂ​ർ, ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗോ​ത്ര ഉ​ന്ന​തി​ക​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 75 ല​ക്ഷം രൂ​പ​യോ​ളം വേ​ത​നം കുടി​ശി​ക. വേ​ത​നം ല​ഭി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ലാ​യി.

2026 ഫെ​ബ്രു​വ​രി മു​ത​ൽ ന​ട​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ വേ​ത​ന​മാ​ണ് കു​ടി​ശി​ക​യാ​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ മൊ​ബൈ​ൽ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​ത്തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം. ഈ ​മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യം തീ​രെ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ അ​റ്റ​ൻ​ഡ​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

മേ​ല​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യോ​ടെ മാ​നു​വ​ൽ മ​സ്റ്റ​ർ റോ​ൾ വ​ഴി ജോ​ലി ന​ൽ​കി​യി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡ് സ്കാ​ൻ ചെ​യ്ത് ജോ​ബ് കാ​ർ​ഡ് ലി​ങ്ക് ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ജോ​ലി ന​ൽ​കി​യ​ത്. എ​ന്നി​ട്ടും സി​സ്റ്റ​ത്തി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വേ​ത​നം ത​ട​സ​പ്പെ​ട്ടു.

മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 25 പ്ര​വൃ​ത്തി​ക​ളി​ലാ​യി 1720 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ക​ദേ​ശം 70 ല​ക്ഷം രൂ​പ​യും ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ നാ​ല് മ​സ്റ്റ​ർ റോ​ളു​ക​ളി​ലാ​യി 262 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ക​ടു​ത്ത വേ​ന​ലി​ൽ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന ഗോ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി.

നി​ല​വി​ൽ ഓ​ഫ്‌​ലൈ​ൻ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വേ​ത​നം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​ത് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up