Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Hours

Alappuzha

ടോ​റ​സ് താ​ഴ്ന്നു; ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത് ര​ണ്ടു മ​ണി​ക്കൂ​ർ

തു​റ​വൂ​ർ: വെ​ളു​ത്തു​ള്ളി സൗ​ത്ത് ലെ​വ​ൽ ക്രോ​സി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടോ​റ​സ് ലോ​റി ച​തു​പ്പി​ൽ താ​ഴ്ന്ന​തി​നെത്തു​ട​ർ​ന്ന് ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.40നാണ് സം​ഭ​വം.

റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ താ​ഴ്ന്ന​തോ​ടെ റെ​യി​ൽ​വേക്രോ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​തെവ​ന്നു. റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നും ത​ട​സം നേ​രി​ട്ട​തോ​ടെ ഗേ​റ്റ് കീ​പ്പ​ർ വി​വ​രം റെ​യി​ൽ​വേ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം പ​ല​ർ​ക്കും യ​ഥാ​സ​മ​യം ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തി മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Latest News

Corehub Up