District News
മാന്നാർ: ഓട്ടോറിക്ഷ അപകടത്തിൽ വിമുക്തഭടനായ ഓട്ടോ ഡ്രൈവർക്കു പിന്നാലെ സെെക്കിൾ യാത്രികനും മരിച്ചു. ഇന്നലെ രാത്രി കടപ്രയിലാണ് അപകടമുണ്ടായത്.
പഞ്ചായത്തിനു സമീപം ഓട്ടോറിക്ഷാ സൈക്കിൾ യാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ സെെക്കിളിൽ തട്ടിയശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവറായ മാന്നാർ കുട്ടമ്പേരൂർ ഉഷാഭവനത്തിൽ നാരായണക്കുറുപ്പ് (57) അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഭാര്യ: ഉഷാകുമാരി. മക്കൾ: അരുൺ (അനു- ദുബായ്), അർജുൻ (ആർമി). സംസ്കാരം പിന്നീട്. സൈക്കിൾ യാത്രികനായ നിരണം ചുരക്കാട്ട് തോമസ് വർഗീസ് (അച്ചൻകുഞ്ഞ് - 62) ആണ് ആശുപത്രി യിൽ മരിച്ചത്. ഭാര്യ ലില്ലി ത്രോമസ്. മക്കൾ: ജിതിൻ തോമസ്, ലീനാ തോമസ്, മരുമകൾ: ബൻസൺ
International
ടെൽ അവീവ്: പലസ്തീൻകാരൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അക്രമി കാൽനടയാത്രക്കാരിലേക്കു വാഹനം ഓടിച്ചുകയറ്റുകയും പിന്നീട് കത്തിയാക്രമണം നടത്തുകയുമായിരുന്നു.
വടക്കൻ നഗരമായ ബേത്ത് ഷിയാനിലാണ് ജനങ്ങളിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇവിടെ അറുപത്തെട്ടുകാരൻ മരിക്കുകയും 16കാരനു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കാറിൽ രക്ഷപ്പെട്ട അക്രമി 12 കിലോമീറ്റർ അകലെ ഐൻ ഹാരോദിൽ നടത്തിയ കത്തിയാക്രമണത്തിൽ 37 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.
അക്രമിയെ ആയുധധാരിയായ ഒരു ഇസ്രേലി വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം.
ബലൂൺ വിൽപ്പനക്കാരനും ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.
സ്ഫോടനത്തിന് പിന്നാലെ പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
National
ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
National
ലുധിയാന: പഞ്ചാബിൽ വിവാഹ സത്കാരത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പഖോവൽ റോഡിൽ നടന്ന വിവാഹച്ചടങ്ങിന് ക്ഷണിക്കപ്പെട്ട രണ്ട് സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. ശുഭം മോട്ടയുടെയും അങ്കുറിന്റെയും നേതൃത്വത്തിലുള്ള ഈ സംഘങ്ങളുടെ പേരിൽ നിരവധി എഫ്ഐആറുകളുമുണ്ട്.
വിവാഹ വേദിയിൽ വച്ച് പരസ്പരം കണ്ടുമുട്ടിയ ഇവർ നിസാരകാര്യത്തെച്ചൊല്ലി ആരംഭിച്ച വാഗ്വാദം പിന്നീട് സംഘട്ടനത്തിലേക്ക് കടന്നുവെന്നാണ് സാക്ഷികളുടെ മൊഴി.
ഇരുസംഘങ്ങളും തമ്മിൽ 20-25 റൗണ്ട് വെടിയുതിർത്തെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
National
ഇംഫാൽ: ഇംഫാലിൽ ആസാം റൈഫിൾസ് ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ജവൻമാർ കൊലപ്പെട്ടു. ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
അക്രമികൾ പതിയിരുന്ന് ട്രക്കിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.