Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Universities

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ: ഇ​ട​പെ​ടു​മെ​ന്നു ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സം​യു​ക്ത ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം .​ജോ​ണ്‍. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മാ​നേ​ജു​മെ​ന്‍റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും അ​ലോ​ട്ട്മെ​ന്‍റും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും.

വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ​വും സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ്ര​വേ​ശ​ന സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും യോ​ഗ​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Out of Range

ചെന്താമരകൾ വിരിയുന്ന ഹോസ്റ്റൽ റൂം

അ​ഭി​മു​ഖം പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം, ഇ​ന്ന​ത്തെ ന​മ്മു​ടെ പ്ര​ത്യേ​ക അ​തി​ഥി പ്ര​മു​ഖ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​വ് ഈ​ർ​ഷ്യ​യാ​ണ്. സ​ക​ല​തും ഈ​ർ​ഷ്യ, സ​ക​ല​തി​നോ​ടും ഈ​ർ​ഷ്യ, സ​ക​ല​ർ​ക്കും ഈ​ർ​ഷ്യ... ഇ​ങ്ങ​നെ പ​റ​യു​ന്ന​തി​ൽ ദേ​ഷ്യം തോ​ന്നാ​റു​ണ്ടോ?
ഈ​ർ​ഷ്യ: മ​നു​ഷ്യ​ർ​ക്ക് എ​ന്തും പ​റ​യാ​മ​ല്ലോ. പ​ക്ഷേ, എ​നി​ക്കു ദോ​ഷം വ​ന്നാ​ൽ ചി​ല​പ്പോ​ൾ ദേ​ഷ്യം വ​ന്നേ​ക്കാം.

അ​വ​താ​ര​ക​ൻ: അ​താ​യ​ത് ഈ​ർ​ഷ്യക്കു ദേ​ഷ്യം വ​രാ​തെ നോ​ക്കി​യാ​ൽ മ​നു​ഷ്യ​ർ​ക്കു വ​ലി​യ ദോ​ഷ​മി​ല്ലാ​തെ ജീ​വി​ക്കാം.

ഈ​ർ​ഷ്യ: വ​രു​ണേ, നി​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്ക​രു​ത്. എ​നി​ക്കു ജ​ല​ദോ​ഷം വ​ന്നാ​ൽ ചി​ല​പ്പോ​ൾ ദേ​ഷ്യം വ​രാ​റു​ണ്ടെ​ന്നാ​ണ് ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. അ​വി​ടെ നി​ങ്ങ​ൾ അ​തി​ന്‍റെമേ​ൽ വി​ദ്വേ​ഷ​ത്തി​ന്‍റെ മ​ഷി കു​ട​യ​രു​ത്.

അ​വ​താ​ര​ക​ൻ: ഒാ, ​ഞാ​ന​തു മ​റ​ന്നു, ത​ട​യാ​നും കു​ട​യാ​നും ക​ടി​ച്ചു​കു​ട​യാ​നു​മു​ള്ള അ​വ​കാ​ശം നി​ങ്ങ​ൾ​ക്കു​ള്ള​താ​ണ​ല്ലോ. അ​തി​രി​ക്ക​ട്ടെ, സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി... വാ​ർ​ത്ത കേ​ട്ടി​ട്ട് ഈ​ർ​ഷ്യ​ക്കും നി​ങ്ങ​ളു​ടെ സം​ഘ​ട​ന​യ്ക്കും ഞെ​ട്ട​ലും പൊ​ട്ട​ലും മു​ട്ട​ലും ഒ​ന്നു​മി​ല്ലേ?

ഈ​ർ​ഷ്യ: ഞ​ങ്ങ​ൾ എ​ന്തി​നു ഞെ​ട്ട​ണം? ഇ​ത്ത​രം ഛോട്ടാ ​കാ​ര്യ​ങ്ങ​ൾ കേ​ട്ടു ഞെ​ട്ടാ​ൻ ഞ​ങ്ങ​ൾ പൊ​ട്ട​ന്മാ​രൊ​ന്നു​മ​ല്ല. ഇ​നി നി​ങ്ങ​ൾ​ക്കു ഞെ​ട്ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഞെ​ട്ടി​ക്കോ. അ​തി​നു ഞ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കേ​ണ്ട.

അ​വ​താ​ര​ക​ൻ: പ​ത്തു വ​ർ​ഷം മു​ന്പ് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല വ​രു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച ഒ​രു വി​ദ​ഗ്ധ​ന്‍റെ ക​ര​ണം അ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പു​പോ​ലെ ത​നി​യെ പൊ​ട്ടി​യ​താ​യി​രി​ക്കു​മോ?
ഈ​ർ​ഷ്യ: ച​ട്ടീം ക​ലോം ആ​യാ​ൽ ത​ട്ടി​യും മു​ട്ടി​യു​മൊ​ക്കെ ഇ​രി​ക്കു​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. അ​തി​ങ്ങ​നെ കൊ​ട്ടി​ഘോ​ഷി​ക്കാ​നൊ​ന്നു​മി​ല്ല.

അ​വ​താ​ര​ക​ൻ: അ​താ​യ​ത്, നാ​ട്ടു​കാ​രെ ച​ട്ടി​യെ​ടു​പ്പി​ക്കു​ന്ന​താ​ണ് കു​ട്ടി​നേ​താ​ക്ക​ളു​ടെ ഇ​ഷ്ടം... പ​ണ്ട് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല എ​ന്നു കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ നാ​ട്ടി​ൽ കൊ​ടി​കു​ത്തി വെ​ടി​ പൊ​ട്ടി​ച്ച​വ​ര​ല്ലേ നി​ങ്ങ​ൾ? ആ ​സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ എ​ത്ര​യോ പേ​രു​ടെ ന​ട്ടെ​ല്ല് പ​ഞ്ചാ​യ​ത്ത് റോ​ഡാ​യി. എ​ന്നി​ട്ടും ഇ​പ്പോ​ൾ ഒ​രു മു​ദ്രാ​വാ​ക്യം പോ​ലും വി​ളി​ക്കാ​തെ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു? അ​തോ ഇ​നി ഇ​ര​ട്ട​ച്ച​ങ്ക് ഇ​ട​യു​മെ​ന്നു പേ​ടി​ച്ച് കോ​ള​ജി​ന്‍റെ ബാ​ത്ത്റൂ​മി​ൽ ക​യ​റി ക​ണ്ണാ​ടി​യി​ൽ നോ​ക്കി മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ചു​വ​ന്ന ബ​ക്ക​റ്റ് ത​ല്ലി​പ്പൊ​ട്ടി​ച്ചും ദേ​ഷ്യം തീ​ർ​ക്കു​ക​യാ​ണോ?

ഈ​ർ​ഷ്യ: പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. അ​ന്നു ക​ര​ണ​ത്ത് അ​ടി​ച്ച​ത​ല്ല, സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല വ​രു​ന്നെ​ന്നു കേ​ട്ട​പ്പോ​ൾ കൈ ​കൂ​ട്ടി​യ​ടി​ച്ച​താ, അ​തി​ന്‍റെ ഇ​ട​യി​ൽ വി​ദ​ഗ്ധ​ന്‍റെ ക​ര​ണം വ​ന്നു ഭ്ര​മ​ണം ന​ട​ത്തു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല. ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ വി​ക​സ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​താ ഞ​ങ്ങ​ളു​ടെ ച​രി​ത്രം. കാ​ല​ത്തി​നൊ​ത്തു കോ​ലം മാ​റ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ​ണ്ടു​മു​ത​ലേ​യു​ള്ള​ത്.

അ​വ​താ​ര​ക​ൻ: അ​തു​കൊ​ണ്ടാ​ണോ കം​പ്യൂ​ട്ട​ർ വ​രു​ന്ന​തി​നെ​തി​രേ പാ​ട​വ​ര​ന്പ​ത്തു കോ​ലം കെ​ട്ടി നി​ന്ന​ത്?

ഈ​ർ​ഷ്യ: കം​പ്യൂ​ട്ട​ർ... ആ ​പേ​രുത​ന്നെ ആ​ദ്യം ഒ​രു പു​രു​ഷ​മേ​ധാ​വി​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് അ​തി​ൽ "ആ​ന്‍റിവൈ​റ​സ്' ഉ​ണ്ടെ​ന്നു ക​ണ്ട​പ്പോ​ൾ ഞ​ങ്ങ​ൾ സ്വീ​ക​രി​ച്ചു. അ​ങ്ങ​നെ സ്ത്രീ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി. അ​തി​ലെ​ന്താ​ണു തെ​റ്റ്?

അ​വ​താ​ര​ക​ൻ: സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച​തും നി​ങ്ങ​ളു​ടെ സം​ഘ​ട​ന ത​ന്നെ​യ​ല്ലേ..?

ഈ​ർ​ഷ്യ: നാ​ട്ടി​ൽ കു​ടും​ബ​ശ്രീ​യു​ടെ അ​ട​ക്കം എ​ത്ര​യോ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​നം​കൂ​ടി​യാ​ണ​ത്. അ​തി​നി​ടെ, കോ​ള​ജു​ക​ളി​ൽ കൂ​ടി സ്വാ​ശ്ര​യ​സം​ഘം വ​ന്നാ​ൽ അ​വ​രൊ​ക്കെ പ​ട്ടി​ണി​യി​ലാ​കി​ല്ലേ... ആ ​മാ​നു​ഷി​ക​പ്ര​ശ്ന​മാ​ണ് ഞ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​ത്. അ​തി​ലെ​ന്താ​ണു തെ​റ്റ്?

(മ​റു​പ​ടി കേ​ട്ട് അ​വ​താ​ര​ക​ൻ പ​ച്ച​വെ​ള്ളം ആ​ർ​ത്തി​യോ​ടെ കു​ടി​ക്കു​ന്നു).
അ​വ​താ​ര​ക​ൻ: സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ എ​ങ്ങ​നെ സ​മീ​പി​ക്കാ​നാ​ണ് നി​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം?

ഈ​ർ​ഷ്യ: സ​ർ​വ ​ക​ല​യും സ്വ​കാ​ര്യ​മാ​യി ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ് ഞ​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​സം​ഘം. പി​ന്നെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല വ​ന്നി​ട്ട് കൂ​ടു​ത​ലെ​ന്തു ചെ​യ്യാ​ൻ... നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണു വേ​ണ്ട​ത്. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​നു ലോ​ഷ​ൻ കി​ട്ടു​ന്നു​ണ്ടോ? ഉ​പ​യോ​ഗി​ക്കു​ന്ന ഡി​വൈ​ഡ​റു​ക​ൾ മൂ​ർ​ച്ച​യു​ള്ള​താ​ണോ? കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രേസ​മ​യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും​വി​ധം ഡം​ബ​ൽ ല​ഭ്യ​മാ​ണോ? ശ​ബ്ദം പു​റ​ത്തേ​ക്കു പോ​കാ​ത്ത രീ​തി​യി​ലാ​ണോ ഹോ​സ്റ്റ​ൽ റൂ​മു​ക​ളു​ടെ നി​ർ​മാ​ണം? സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്പ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു പ​രി​ഹ​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ ചെ​യ്യേ​ണ്ട​ത്. കു​ട്ടി​ക​ൾ​ക്കു "മാ​ർ​ക്കോ' താ​ര​ങ്ങ​ളാ​യി വ​ള​രാ​നു​ള്ള അ​ന്ത​രീ​ക്ഷം ക​ലാ​ല​യ​ത്തി​ൽ ഉ​ണ്ടാ​ക്കാ​നാ​ണ് ഞ​ങ്ങ​ൾ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ "​പ​ണി' മു​ട​ക്ക​രു​ത്. വി​രി​യ​ട്ടെ, ചോ​ര​ച്ചാ​ലു​ക​ൾ നീ​ന്തി​ക്ക​യ​റി​യ ചെ​ന്താ​മ​ര​ക​ൾ!

മി​സ്ഡ് കോ​ൾ
കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളെ​ച്ചൊ​ല്ലി
കൊ​ന്പു​കോ​ർ​ത്ത് എ​ൽ​ഡി​എ​ഫും
യു​ഡി​എ​ഫും.
- വാ​ർ​ത്ത
എ​ന്തെ​ങ്കി​ലും കാ​ട്ടേ​ണ്ടേ!

Leader Page

കോടതി കണ്ട ദുഃഖം

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ട വേ​ദി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ന്ന​വ​രോ​ട് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ജെ.​ബി. പ​ർ​ദി​വാ​ല കൂ​പ്പു​കൈ​ക​ളോ​ടെ അ​ഭ്യ​ർ​ഥി​ച്ചു; മാ​നി​ഷാ​ദ. കേ​ര​ള​ത്തി​ലെ ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ സെ​ർ​ച്ച് ക​മ്മി​റ്റി സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ന്ന 11നാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​വി​ദ്യാ​പീ​ഠ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വീ​ഴു​ന്ന​ത് അ​വ​രു​ടെ ചോ​ര​യോ? സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ​കൊ​ണ്ട് കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും സ്ഥി​രം വി​സി ഉ​ണ്ടാ​യേ​ക്കാ​മെ​ങ്കി​ലും മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ല്ല.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ​ർ​വ​ക​ലാ​ശാ​ല​യാ​യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ത​ന്നെ എ​ടു​ക്കു​ക. അ​വി​ടെ താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റു​ടെ ഭ​ര​ണം തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യ ര​ജി​സ്ട്രാ​റെ, വൈ​സ് ചാ​ൻ​സ​ല​ർ സ​സ്പ​ൻ​ഡ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ന​ട​ക്കു​ന്ന ച​ക്ക​ള​ത്തി​പ്പോ​രാ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ഡി​ഗ്രി​ക്കും പി​ജി​ക്കും ഉ​ള്ള തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ള​ജ് മാ​റ്റം, അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മാ​റ്റം തു​ട​ങ്ങി​യ ഫ​യ​ലു​ക​ൾ വി​സി ഒ​പ്പി​ടേ​ണ്ട​തു​ണ്ട്; ന​ട​ക്കു​ന്നി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സീ​ൽ പ​ഴ​യ ര​ജി​സ്ട്രാ​റു​ടെ പ​ക്ക​ലാ​ണ്. നി​യു​ക്ത ര​ജി​സ്ട്രാ​ർ ഡോ. ​മി​നി കാ​പ്പ​ൻ ഒ​പ്പി​ട്ടാ​ലും സീ​ലി​ല്ല. പ​ഠ​നം ക​ഴി​ഞ്ഞി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ നൂ​റു​ക​ണ​ക്കി​നാ​ണ്. ദി​വ​സ​വും 40 മു​ത​ൽ 60 വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു വി​സി​ക്ക് അ​യ​യ്ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ലാ​ണ് താ​ത്കാ​ലി​ക വി​സി വ​രു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടാ​യി​ര​ത്തി​ലേ​റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​സി ഒ​പ്പി​ട്ടു. ഇ​നി​യും കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്നു. നാ​ലു​വ​ർ​ഷ ബി​രു​ദ​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ല​തും ന​ട​ന്നി​ല്ല.

ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പി​എ​ച്ച്ഡി​ക്ക് അ​ർ​ഹ​രാ​യ 150 പേ​രു​ണ്ട്. നാ​ലും അ​ഞ്ചും വ​ർ​ഷം ചെ​ല​വാ​ക്കി​യ​വ​രാ​ണ്. സി​ൻ​ഡി​ക്ക​റ്റ് അം​ഗീ​ക​രി​ക്കാ​തെ പി​എ​ച്ച്ഡി കി​ട്ടി​ല്ല. മേ​യ് 27നു ​ശേ​ഷം സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ന​ട​ന്നി​ട്ടി​ല്ല. സ്ഥി​രം വൈ​സ് ചാ​ൻ​സ​ല​ർ ഇ​ല്ലാ​ത്ത 12 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വേ​റെ​യു​മു​ണ്ട്. 2024 ഡി​സം​ബ​റി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പി​എം ഉ​ഷ പ​ദ്ധ​തി​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മി​ക​വ് കൈ​വ​രി​ക്കു​ന്ന​തി​നു 100 കോ​ടി രൂ​പ കി​ട്ടി. ഇ​തി​ൽ 75 കോ​ടി​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ്. ചി​ല്ലി​ക്കാ​ശ് ചെ​ല​വാ​ക്കി​യി​ല്ല. നാ​നൂ​റോ​ളം കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ന​ട​ന്നി​ല്ല; ഇ​ങ്ങ​നെ പ​ല​തു​ണ്ടു ന​ട​ക്കാ​ൻ.

ഇ​തി​നി​ടെ, കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി സു​ധാ​ം​ശു ധൂ​ലി​യ​യെ അ​ധ്യ​ക്ഷ​നാ​ക്കി സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​സ​മി​തി കൊ​ടു​ക്കു​ന്ന ശി​പാ​ർ​ശ​ക​ൾ വി​വാ​ദ​മാ​കി​ല്ലെ​ന്ന് ആ​രു ക​ണ്ടു. ഇ​പ്പോ​ഴ​ത്തെ വി​ധി​യ​നു​സ​രി​ച്ച് മു​ഖ്യ​മ​ന്ത്രി ജ​യി​ച്ച മ​ട്ടു​ണ്ട്. കാ​ര്യ​ങ്ങ​ൾ ന​ട​ന്നു​ക​ഴി​യു​ന്പോ​ൾ അ​റി​യാം, ആ​രാ​ണ് ജ​യി​ക്കു​ക എ​ന്ന്. യു​ജി​സി പ്ര​തി​നി​ധി ഇ​ല്ലാ​ത്ത സെ​ർ​ച്ച് ക​മ്മി​റ്റി​യെ അ​വ​ർ അം​ഗി​ക​രി​ക്കു​മോ?

മ​നഃ​സാ​ക്ഷി ഇ​ല്ലാ​ത്ത​വ​ർ

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​കൊ​ണ്ടു ജീ​വി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രും ത​മ്മി​ല​ടി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ന്ന​തി​ൽ ഒ​രു കു​റ്റ​ബോ​ധ​വും ഇ​ല്ലാ​ത്ത ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കേ​ര​ളം. 1986ലെ ​പ്രീ​ഡി​ഗ്രി ബോ​ർ​ഡ് സ​മ​ര​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ശി​പ്പി​ച്ച് സ​മ​രം ജ​യി​ച്ച ഇ​ട​തു സം​ഘ​ട​ന​ക​ൾ എ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണു തു​ല​ച്ച​ത്! എ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ന്‍റെ സ​മ​നി​ല തെ​റ്റി​ച്ചു! 1986ലെ ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട് പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ ഉ​ണ്ടാ​യ ക്ര​മ​ക്കേ​ടു​മൂ​ലം മ​ന​സി​ന്‍റെ സ​മ​നി​ല തെ​റ്റി​യ ഒ​രു മി​ടു​ക്കികു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പി​ന്നീ​ട് ക​ണ്ടു. മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​ന്‍റെ​യ​ടു​ത്തും ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണീ​രോ​ടെ അ​ഭ​യം തേ​ടു​ക​യാ​ണ​വ​ർ.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ കോ​ട്ട​യം സ​ങ്ക​ട​ങ്ങ​ൾ

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​ർ​ഗീ​യ വി​ഷം​ചീ​റ്റ​ൽ വീ​ണ്ടും വി​ഷ​യ​മാ​യി. ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ന് കേ​ര​ള​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ അ​സ്വ​സ്ഥ​നാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 5,510 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 8,062 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 1,454 അം​ഗീ​കൃ​ത സ്കൂ​ളു​ക​ളു​മു​ണ്ട്. അ​വ​യി​ൽ വ​ലി​യ സം​ഖ്യ ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്. അ​ത് ഒ​രു സ​ർ​ക്കാ​രി​ന്‍റെ​യും ഒ​ത്താ​ശ​കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല. ഇ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ക​ണ​ക്കു പ​റ​യു​ന്ന​വ​ർ​ക്ക് അ​ക്ഷ​രം അ​റി​യാ​തി​രു​ന്ന കാ​ല​ത്ത് ക്രൈ​സ്ത​വ​ർ ആ​രം​ഭി​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​യ​താ​ണ​ത്. 1977ൽ ​കേ​ര​ള​ത്തി​ലെ 99.7 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ലും ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ പ്രൈ​മ​റി സ്കൂ​ളാ​യി. 98.6 ശ​ത​മാ​നം ഗ്ര​മ​ങ്ങ​ളി​ലും മി​ഡി​ൽ സ്കൂ​ളാ​യി. അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഹൈ​സ്കൂ​ളാ​യി. 1991ൽ ​സ​ന്പു​ർ​ണ സാ​ക്ഷ​ര​ത​യു​ണ്ടാ​യ​തും ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ്.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം നി​ഷി​ദ്ധ​മാ​യി​രു​ന്ന കാ​ല​ത്ത് അ​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​ഠി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​വ​രാ​ണ് ക്രൈ​സ്ത​വ​ർ. ഭാ​ര​ത​ത്തി​ന്‍റെ രാ​ഷ്‌​ട്ര​പ​തി​യാ​യി ഉ​യ​ർ​ന്ന കെ.​ആ​ർ. നാ​രാ​യ​ണ​നെ​പ്പോ​ലു​ള്ള​വ​ർ പ​ഠി​ച്ച​ത് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ്. അ​തു സ​ർ​ക്കാ​ർ ചെ​ല​വി​ലാ​യി​രു​ന്നി​ല്ല. ബാ​സ​ൽ മി​ഷ​ൻ 1800ൽ ​മ​ല​ബാ​റി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി. അ​തു​കൊ​ണ്ട് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലും പെ​ട്ട​വ​ർ സാ​ക്ഷ​ര​രാ​യി. 1900 ആ​യ​പ്പോ​ഴേ​ക്കും ബാസ​ൽ മി​ഷ​ൻ ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം 257 ആ​യി.
സി​എം​എ​സ് സ​ഭ​യ്ക്ക് 351 സ്ഥാ​പ​ന​ങ്ങ​ളാ​യി. ച​ർ​ച്ച് മി​ഷ​ന​റി സൊ​സൈ​റ്റി​യും ല​ണ്ട​ൻ മിഷ​ന​റി സൊ​സൈ​റ്റി​യും 19-ാംനൂ​റ്റാ​ണ്ടി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. കോ​ട്ട​യ​ത്തും മാ​വേ​ലി​ക്ക​ര​യി​ലും തി​രു​വ​ല്ല​യി​ലും വി​ദ്യാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ചു.

1819ൽ ​പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി കോ​ട്ട​യ​ത്ത് ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് സ്കൂ​ൾ ആ​രം​ഭി​ച്ചു. 1840ക​ളി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യും ഈ ​രം​ഗ​ത്തു വ​ന്നു. ക​ത്തോ​ലി​ക്കാ സ​ഭ പ​ള്ളി​യോ​ടൊ​പ്പം പ​ള്ളി​ക്കൂ​ടം ഉ​ണ്ടാ​ക​ണ​മെ​ന്ന് ശ​ഠി​ച്ച​ത് ക്രൈ​സ്ത​വ​രെ മാ​ത്രം പ​ഠി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല.

ഇ​ക്കാ​ല​ത്തൊ​ന്നും എ​സ്എ​ൻ​ഡി​പി​യോ എ​ൻ​എ​സ്എ​സോ എം​ഇ​എ​സോ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് എ​ന്ന​ല്ല, കേ​ര​ള​ത്തി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.1903​ലാ​ണ് ഡോ. ​പ​ൽ​പ്പു എ​സ്എ​ൻ​ഡി​പി സ്ഥാ​പി​ച്ച​ത് 1914ലാ​ണ് എ​ൻ​എ​സ്എ​സ് ഉ​ണ്ടാ​കു​ന്ന​ത്. 1964ലാ​ണ് എം​ഇ​എ​സ് ഉ​ണ്ടാ​കു​ന്ന​ത്. ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ പ​ല സ​ർ​ക്കാ​രു​ക​ളും പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. തി​രു​വി​താം​കൂ​ർ ദി​വാ​നാ​യി​രു​ന്ന സി.​പി. രാ​മ​സ്വാ​മി അ​യ്യ​രും 1957ലെ ​മ​ന്ത്രി​സ​ഭ​യി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന ജോ​സ​ഫ് മു​ണ്ട​ശേ​രി​യും ഈ ​ദി​ശ​യി​ൽ ഏ​റെ പ​രി​ശ്ര​മി​ച്ച​വ​രാ​ണ്. 1958ലെ ​വി​ദ്യാ​ഭ്യാ​സ​നി​യ​മം അ​ങ്ങ​നെ ഉ​ണ്ടാ​യ​താ​ണ്. ആ ​നി​യ​മം, സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൃ​ത്യ​മാ​യ ഘ​ട​ന​യു​ണ്ടാ​ക്കി. എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു സ​ർ​ക്കാ​ർ നേ​രി​ട്ടു ശ​ന്പ​ളം കൊ​ടു​ത്തു​തു​ട​ങ്ങി. 1972 മു​ത​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ക്കാ​ർ നേ​രി​ട്ടു ശ​ന്പ​ളം കൊ​ടു​ത്തു​തു​ട​ങ്ങി. അ​തോ​ടെ നി​യ​മ​ന ക​ച്ച​വ​ട​വും ക​ണ​ക്കു​ക​ളും ഉ​ണ്ടാ​യി.

സ്ഥാ​പ​ന​ങ്ങ​ൾ കു​റ​ഞ്ഞ​തി​ൽ വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ​ങ്ക​ട​ത്തി​നു കാ​ര​ണം അ​താ​ണെ​ന്ന​ത​ല്ലേ സ​ത്യം. സി​പി​യോ​ട് അ​ട​ക്ക​മു​ള്ള അ​ധി​കാ​രീ വൃ​ന്ദ​ത്തോ​ടു ചേ​ർ​ന്നു​നി​ന്ന് കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ച ച​രി​ത്ര​മു​ള്ള സം​ഘ​ട​ന​യാ​ണ് എ​സ്എ​ൻ​ഡി​പി.

ജാ​തി​ക്ക​ണ​ക്കു​ക​ൾ

2011ലെ ​സെ​ൻ​സ​സ് അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളി​ൽ 56.7 ശ​ത​മാ​നം ഹി​ന്ദു​ക്ക​ളു​ണ്ട്. 23 ശ​ത​മാ​ന​മ​ണ് ഈ​ഴ​വ​ർ. മു​സ്‌​ലിം​ക​ൾ 26 ശ​ത​മാ​നം. ക്രൈ​സ്ത​വ​ർ 18.4 ശ​ത​മാ​നം. 23 ശ​ത​മാ​ന​മു​ള്ള ഈ​ഴ​വ സ​മൂ​ഹ​ത്തി​ൽ പെ​ട്ട​താ​ണ് മു​ഖ്യ​മ​ന്ത്രി​യും അ​ഞ്ചു മ​ന്ത്രി​മാ​രും. 26 ശ​ത​മാ​ന​മു​ള്ള മു​സ്‌​ലിം സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​ത് ര​ണ്ടു മ​ന്ത്രി​മാ​ർ. ക്രൈ​സ്ത​വ​ർ മൂ​ന്ന്. ജ​നാ​ധി​പ​ത്യ​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​സ്‌​ലിം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം ആ​റെ​ങ്കെി​ലും ആ​കും. ഈ​ഴ​വ സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ എ​ണ്ണം കു​റ​യും. കാ​ര​ണം, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ ഈ​ഴ​വ​ർ കു​റ​വാ​യി​രി​ക്കും. ഇ​തെ​ല്ലാം സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്.

Latest News

Corehub Up