x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാ​മ്പ​സ് രാ​ഷ്ട്രീ​യം നി​യ​ന്ത്രി​ക്കാ​ൻ ച​ട്ട​ങ്ങ​ൾ വേ​ണം; സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം


Published: February 9, 2026 11:11 PM IST | Updated: February 9, 2026 11:11 PM IST

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക്യാ​മ്പ​സു​ക​ളി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും രൂ​പീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്യാ​മ്പ​സു​ക​ളി​ൽ അ​ച്ച​ട​ക്കം ഉ​റ​പ്പാ​ക്കാ​നും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ് ശ്യാം ​കു​മാ​ർ വി.​എം എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഈ ​സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. 2005-ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ർ​ത്ഥി പെ​രു​മാ​റ്റ​ച്ച​ട്ടം മാ​തൃ​ക​യാ​ക്കി വേ​ണം മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളും ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം പ​ഠ​ന​മാ​ണെ​ന്നും, രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം അ​ക്കാ​ദ​മി​ക് അ​ന്ത​രീ​ക്ഷം ത​ക​രു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 2018-ൽ ​മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ കോ​ട​തി ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ക​ര​ട് ച​ട്ട​ങ്ങ​ൾ അ​ടു​ത്ത ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഹാ​ജ​രാ​ക്ക​ണം. കേ​സ് മാ​ർ​ച്ച് നാ​ലി​ലേ​ക്ക് മാ​റ്റി. അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഈ ​ച​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്, ക്യാ​മ്പ​സു​ക​ളെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് മു​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക്യാ​മ്പ​സ് രാ​ഷ്ട്രീ​യം പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​തി​ന് പ​ക​രം, അ​ത് പ​ഠ​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ നി​യ​മാ​വ​ലി​ക​ൾ​ക്കു​ള്ളി​ൽ നി​ർ​ത്തു​ക എ​ന്ന​താ​ണ് ഹൈ​ക്കോ​ട​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​വും ക്യാ​മ്പ​സി​ലെ സ​മാ​ധാ​ന​വും എ​ങ്ങ​നെ ഒ​ത്തു​പോ​കും എ​ന്ന​ത് ഈ ​പു​തി​യ ച​ട്ട​ങ്ങ​ൾ വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കും.

 

 

Tags : campus politics High Court' universities

Recent News

Corehub Up