x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ മാ​മ്പ​ഴം നേ​പ്പാ​ളി​നും വേ​ണ്ട


Published: June 10, 2026 06:30 AM IST | Updated: June 10, 2026 06:30 AM IST

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള മാ​മ്പ​ഴ ഇ​റ​ക്കു​മ​തി​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ സ​ർ​ക്കാ​ർ. മാ​മ്പ​ഴ​ങ്ങ​ളി​ൽ അ​മി​ത​മാ​യ അ​ള​വി​ൽ കീ​ട​നാ​ശി​നി​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​തി​യാ​യ പ​രി​ശോ​ധ​ന ലാ​ബു​ക​ൾ ഇ​ല്ലാ​ത്ത​തും നി​രോ​ധ​ന​ത്തി​നു കാ​ര​ണ​മാ​യി.

മാ​ധേ​ഷ് പ്ര​വി​ശ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണു പ്ര​ധാ​ന​മാ​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​റ​ക്കു​മ​തി നി​ല​ച്ച​തോ​ടെ നേ​പ്പാ​ളി​ലെ പ്രാ​ദേ​ശി​ക വി​പ​ണ​ക​ളി​ൽ ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച മാ​മ്പ​ഴ​മാ​ണ് എ​ത്തു​ന്ന​ത്. നേ​പ്പാ​ളി​ൽ ഏ​റെ വി​പ​ണി​യു​ള്ള​താ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള മാ​മ്പ​ഴ​ങ്ങ​ൾ. എ​ന്നാ​ൽ, നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ത​ദ്ദേ​ശീ​യ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ളോ​ട് മ​ത്സ​രി​ക്കേ​ണ്ടി വ​രു​ന്നി​ല്ലെ​ന്ന​തു നേ​പ്പാ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ടെ​ന്ന് മ​ധേ​ഷ് പ്ര​വി​ശ്യ​യി​ലെ ലാ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ്, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജ​യ് ഗ്യാ​വ​ലി പ​റ​ഞ്ഞു. ഇ​ത് പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ത​ദ്ദേ​ശീ​യ​മാ​യ ഉ​ത്പാ​ദ​നം മാ​ത്രം മ​തി​യാ​കി​ല്ലെ​ന്ന് ആ​ശ​ങ്ക​യും അ​ധി​കൃ​ത​ർ പ​ങ്കി​ടു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, വി​പ​ണി​യി​ൽ മാ​ങ്ങ​യു​ടെ വി​ല​വ​ർ​ധ​ന​യ്ക്ക് ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നു ജ​ന​ക്പു​ർ​ധാ​മി​ലെ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ട്രേ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭു​വ​നേ​ശ്വ​ർ പൂ​ർ​ബെ പ​റ​ഞ്ഞു. നേ​പ്പാ​ളി​ൽ മേ​യ് പ​കു​തി മു​ത​ൽ ജൂ​ലൈ പ​കു​തി​വ​രെ​യു​ള്ള ര​ണ്ടു മാ​സം മാ​ത്ര​മാ​ണു മാ​മ്പ​ഴ​സീ​സ​ൺ.

Tags : Nepal Indian mangoes market

Recent News

Corehub Up