പാലക്കാട്: മലമ്പുഴ ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരിയാപുരം സ്വദേശി ഷെമിൽ ആണ് മരിച്ചത്.
ഫയർ ഫോഴ്സ് സ്കൂബ ടീമംഗങ്ങൾ നടത്തിയ സംയുക്ത തിരച്ചിലിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളജ് വിദ്യാർഥിയാണ്. തെക്കെ മലമ്പുഴ മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
ഡാമിലെത്തിയ വിദ്യാർഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി തിരികെ കരയിൽ കയറുന്നതിനിടെയാണ് ഷെമിൽ വെള്ളത്തിലകപ്പെട്ടത്.
ഉടനെ ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം രാത്രിയോടെ തിരച്ചിൽ നിർത്തിവച്ചിരുന്നു. രാവിലെ സ്കൂബാ ഡൈവിംഗ് സംഘം അടക്കം എത്തി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags : malampuzha dam deadbody found