ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ പി.ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം.
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അന്നക്കൊടി" (2013), ബൊമ്മലാട്ടം(2009), കൺകളാൽ കൈതുചെയ് (2004), ഈര നിലം (2003), കടൽ പൂക്കൾ (2001), താജ്മഹാൽ (1999), അന്തിമന്താരൈ (1996),കരുത്തമ്മാ (1995),പചുമ്പൊൻ (1995) തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ്.
30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. 2020 ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ 'മീണ്ടും ഒരു മര്യാദൈ' പുറത്തിറങ്ങിയത്. 2004 ൽ രാജ്യം പത്മശ്രീ പരസ്കാരം നൽകി ആദരിച്ചു.
2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുടെ ചെയർമാനായിരുന്നു. മോഹൻലാൽ ചിത്രമായ 'തുടരും' ഉൾപ്പെടെയുള്ള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
Tags : Bharathiraja Death