x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​രാ​രി​ക്കു​ളം-ആ​ല​പ്പു​ഴ റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് 220 കോ​ടി​യു​ടെ അ​നു​മ​തി


Published: June 10, 2026 03:39 AM IST | Updated: June 10, 2026 03:39 AM IST

പ​​​​ര​​​​വൂ​​​​ർ: ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ൽ​​​​വേ​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള 10.65 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രു​​​​ന്ന മ​​​​രാ​​​​രി​​​​ക്കു​​​​ളം-​​ആ​​​​ല​​​​പ്പു​​​​ഴ റെ​​​​യി​​​​ൽ​​​​വേ പാ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്ക​​​​ൽ പ​​​​ദ്ധ​​​​തി​​​​ക്ക് റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. 220.51 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

രാ​​​​ജ്യ​​​​ത്തെ റെ​​​​യി​​​​ൽ​​​​വേ പാ​​​​ത​​​​ക​​​​ളു​​​​ടെ ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ റെ​​​​യി​​​​ൽ​​​​വേ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കിവ​​​​രു​​​​ന്ന പാ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്ക​​​​ൽ, മൂ​​​​ന്നാം വ​​​​രി, നാ​​​​ലാം വ​​​​രി പാ​​​​ത​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം, ഫ്ലൈ​​​​ഓ​​​​വ​​​​റു​​​​ക​​​​ൾ, ബൈ​​​​പാ​​​​സു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് മ​​​​രാ​​​​രി​​​​ക്കു​​​​ളം-​​ആ​​​​ല​​​​പ്പു​​​​ഴ പാ​​​​ത​​​​യും ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം-​​തു​​​​റ​​​​വൂ​​​​ർ-​​ആ​​​​ല​​​​പ്പു​​​​ഴ-​​അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ-​​കാ​​​​യം​​​​കു​​​​ളം ഇ​​​​ട​​​​നാ​​​​ഴി​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ ഒ​​​​രൊ​​​​റ്റ വ​​​​രി​​യാ​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഏ​​​​ക ഭാ​​​​ഗ​​​​മാ​​​​ണ് മ​​​​രാ​​​​രി​​​​ക്കു​​​​ളം - ആ​​​​ല​​​​പ്പു​​​​ഴ സെ​​​​ക്‌​​ഷ​​​​ൻ. ഈ ​​​​റൂ​​​​ട്ടി​​​​ലെ മ​​​​റ്റ് ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം​​ത​​​​ന്നെ നി​​​​ല​​​​വി​​​​ൽ പാ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്ക​​​​ൽ ജോ​​​​ലി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​വു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഈ ​​​​പ്ര​​​​ധാ​​​​ന പാ​​​​ത കൂ​​​​ടി ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ റെ​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ന് പു​​​​തി​​​​യ വേ​​​​ഗം കൈ​​​​വ​​​​രും.

പ​​​​ദ്ധ​​​​തി യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഈ ​​​​റൂ​​​​ട്ടി​​​​ൽ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​യി പ്ര​​​​തി​​​​ദി​​​​നം ഒ​​​​ൻ​​​​പ​​​​ത് പു​​​​തി​​​​യ പാ​​​​സ​​​​ഞ്ച​​​​ർ ട്രെ​​​​യി​​​​നു​​​​ക​​​​ൾ കൂ​​​​ടി അ​​​​ധി​​​​ക​​​​മാ​​​​യി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. യാ​​​​ത്രാ ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മെ പ്ര​​​​തി​​​​വ​​​​ർ​​​​ഷം 2.88 മി​​​​ല്യ​​​​ൺ ട​​​​ൺ ച​​​​ര​​​​ക്ക് നീ​​​​ക്ക​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നും ഈ ​​​​പു​​​​തി​​​​യ ലൈ​​​​നി​​​​ന് ശേ​​​​ഷി​​​​യു​​​​ണ്ടാ​​​​കും. മെ​​​​ച്ച​​​​പ്പെ​​​​ട്ട യാ​​​​ത്രാ-​​​​ച​​​​ര​​​​ക്ക് നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 3.08 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ധി​​​​ക അ​​​​റ്റാ​​​​ദാ​​​​യം റെ​​​​യി​​​​ൽ​​​​വേ​​​​ക്ക് ഈ ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ നേ​​​​ടാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

Tags : sanctioned doubling Mararikulam-Alappuzha railway line

Recent News

Corehub Up