പ്രതീകാത്മക ചിത്രം
കൊച്ചി: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 99.29 കോടി രൂപയുടെ കൃഷിനാശം. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍പ്രകാരം 3,264 ഹെക്ടര്‍ കൃഷിയിടത്തിലാണ് നാശമുണ്ടായത്. 36,829 കര്‍ഷകരെ ഇതു ബാധിച്ചു.
വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കു സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചുവരികയാണ്.
കേന്ദ്രസര്‍ക്കാരിനോട് 110 കോടിയുടെ സാമ്പത്തികസഹായം കൃഷിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 100 കോടി രൂപയുടെ പ്രത്യേക അഡ്ഹോക്ക് സാമ്പത്തിക പാക്കേജും 10 കോടി രൂപയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായവും ഉള്‍പ്പെടെയാണിത്.
കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം 11ന് തിരുവനന്തപുരത്ത് ചേരും.
തീവ്രമഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർകൂടി സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Rainstorm Agricultural Damage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RainFalls