Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanctioned

വിബി-ജി റാംജി പദ്ധതി; ആ​​​ദ്യഗ​​​ഡു​​​ അ​​​നു​​​വ​​​ദി​​​ച്ചു; കേ​​​ര​​​ള​​​ത്തി​​​ന് 925.33 കോ​​​ടി

ന്യൂ​​​ഡ​​​ൽ​​​ഹി/​​​ഭോ​​​പ്പാ​​​ൽ: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​ര​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ‘വി​​​ക​​​സി​​​ത് ഭാ​​​ര​​​ത്-​​​ഗാ​​​ര​​​ന്‍റി ഫോ​​​ർ റോ​​​സ്ഗാ​​​ർ ആ​​​ൻ​​​ഡ് ആ​​​ജീ​​​വി​​​ക മി​​​ഷ​​​ൻ (ഗ്രാ​​​മീ​​​ൺ) (വി​​​ബി-​​​ജി റാം​​​ജി)’ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ ഗ​​​ഡു​​​വാ​​​യി 25,863 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു.

കേ​​​ന്ദ്ര ഗ്രാ​​​മ​​​വി​​​ക​​​സ​​​ന-​​​കാ​​​ർ​​​ഷി​​​ക വ​​​കു​​​പ്പ് മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ ഭോ​​​പ്പാ​​​ലി​​​ൽ​​​നി​​​ന്നു വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് ഫ​​​ണ്ട് റി​​​ലീ​​​സ് ചെ​​​യ്ത​​​ത്.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​നാ​​​ണ് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന തു​​​ക ല​​​ഭി​​​ച്ച​​​ത്; 3,210.76 കോ​​​ടി രൂ​​​പ. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ് (2,545.5 കോ​​​ടി), രാ​​​ജ​​​സ്ഥാ​​​ൻ (2,274.37 കോ​​​ടി), ത​​​മി​​​ഴ്‌​​​നാ​​​ട് (2,176.84 കോ​​​ടി) എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന വി​​​ഹി​​​തം കൈ​​​പ്പ​​​റ്റി​​​യ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ന് 925.33 കോ​​​ടി രൂ​​​പ​​​യു​​​ടെ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞ വി​​​ഹി​​​ത​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്രീ​​​കൃ​​​ത ആ​​​സൂ​​​ത്ര​​​ണ​​​വും ക​​​ടു​​​ത്ത സാ​​​ങ്കേ​​​തി​​​ക നി​​​ബ​​​ന്ധ​​​ന​​​ക​​​ളും പ​​​ദ്ധ​​​തി​​​ന​​​ട​​​ത്തി​​​പ്പി​​​ൽ ചി​​​ല ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, മു​​​ന്പ​​​ത്തെ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യാ​​​യ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നും പു​​​തി​​​യ പ​​​ദ്ധ​​​തി​​​യേ​​​ക്കു​​​ള്ള മാ​​​റ്റം വ​​​ള​​​രെ സു​​​ഗ​​​മ​​​മാ​​​യാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ഈ ​മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ന് 1,050 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ 25 മു​​​ത​​​ൽ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങും. ഇ​​​തി​​​നാ​​​യി 1,050 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് 2,000 രൂ​​​പ​​​വീ​​​തം പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക. 26.62 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ തു​​​ക എ​​​ത്തും. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി നേ​​​രി​​​ട്ടു തു​​​ക കൈ​​​മാ​​​റും.

ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ അ​​​താ​​​തു ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യും.

8.46 ല​​​ക്ഷം പേ​​​ർ​​​ക്ക് ദേ​​​ശീ​​​യ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ കേ​​​ന്ദ്ര വി​​​ഹി​​​തം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രാ​​​ണ് ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തു കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര വി​​​ഹി​​​ത ഇ​​​ന​​​ത്തി​​​ലു​​​ള്ള 24.21 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​നം മു​​​ൻ​​​കൂ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​വി​​​ഹി​​​തം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​എ​​​ഫ്എം​​​എ​​​സ് സം​​​വി​​​ധാ​​​നം വ​​​ഴി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു ക്രെ​​​ഡി​​​റ്റ് ചെ​​​യ്യും.

എ​​​ന്നാ​​​ൽ, ഇ​​​തും പ​​​ല​​​പ്പോ​​​ഴും വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ 49,433.83 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഇ​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

Latest News

Corehub Up