x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളി​ലെ കൃ​ഷി​ക്ക് ഗ്രേ​സ് മാ​ര്‍​ക്ക്

വെബ്ഡെസ്ക്
Published: August 8, 2026 12:38 AM IST | Updated: August 8, 2026 12:38 AM IST

മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ക​​​​തി​​​​ര്‍ ക്ല​​​​ബ്ബു​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ര്‍​ഷ​​​​ക​​​​രാ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു ഗ്രേ​​​​സ് മാ​​​​ര്‍​ക്ക് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​ന്‍ സം​​​​സ്ഥാ​​​​നം.

ഇ​​​തി​​​നു​​​ള്ള പ്രാ​​​​രം​​​​ഭ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് കൃ​​​​ഷി വ​​​​കു​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​തു പ്രാ​​​​വ​​​​ര്‍​ത്തി​​​​ക​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തു കൃ​​​​ഷി​​​​ക്ക് ഗ്രേ​​​​സ് മാ​​​​ര്‍​ക്ക് ന​​​​ല്‍​കു​​​​ന്ന ആ​​​​ദ്യ​​​സം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ളം മാ​​​​റു​​​മെ​​​ന്ന് കൃ​​​ഷി​​​വ​​​കു​​​പ്പ് മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ് പ​​​റ​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന കൃ​​​​ഷി വ​​​​കു​​​​പ്പും പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും ചേ​​​​ര്‍​ന്ന് ക​​​​ഴി​​​​ഞ്ഞ പ​​​​രി​​​​സ്ഥി​​​​തി ദി​​​​ന​​​​ത്തി​​​​ലാ​​​​ണ് ക​​​​തി​​​​ര്‍ ക്ല​​​​ബ്ബു​​​​ക​​​​ള്‍​ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്. പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ല്‍ കൃ​​​​ഷി​​​​യോ​​​​ടും പ്ര​​​​കൃ​​​​തി​​​​യോ​​​​ടും മ​​​​ണ്ണി​​​​നോ​​​​ടു​​​​മു​​​​ള്ള ആ​​​​ത്മ​​​​ബ​​​​ന്ധം വ​​​​ള​​​​ര്‍​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി ക​​​​നി​​​​പ്പ​​​​ന്ത​​​​ല്‍ ഇ​​​​നി വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ 2,921 വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ഴ​​​​വ​​​​ര്‍​ഗ പോ​​​​ഷ​​​​ക തോ​​​​ട്ട​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : GraceMark Agriculture School Students T. Siddique Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up