ആര്. രാജേഷ്
കൊച്ചി: കണ്ണൂര്‍ ചെറുപുഴയിലെ വെള്ളപ്പൊക്കത്തില്പ്പെട്ടയാളെ സ്വന്തം ജീവന് നഷ്ടപ്പെടുത്തി രക്ഷപ്പെടുത്തിയ തിരുവനന്തപുരം നേമം സ്വദേശി ആര്. രാജേഷിന് ഹൈക്കോടതിയുടെ സല്യൂട്ട്.
ധീരനായ രാജേഷിനെ സല്യൂട്ട് ചെയ്യുന്നതോടൊപ്പം കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ പങ്കുചേരുന്നതായി ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മനുഷ്യനെ രക്ഷിക്കാന്‍ സ്വന്തം രക്ഷാജാക്കറ്റ് അഴിച്ചുകൊടുത്ത് സ്വയം മരണം പുല്കിയ രാജേഷിന്റെ ത്യാഗം അത്യുന്നതവും അതുല്യവുമാണെന്ന് കോടതി പറഞ്ഞു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് രാജേഷിന്റെ ജീവത്യാഗത്തെ കോടതി ആദരപൂര്‍വം പരാമര്‍ശിച്ചത്.
കല്ലീയൂര്‍ കിഴക്കേതെറ്റിവിളയിലെ രാജേഷിന്റെ ഭാര്യയും രണ്ടു മക്കളും അടങ്ങിയ കുടുംബം താമസിക്കുന്നത് ലൈഫ്മിഷന് വഴി ലഭിച്ച പണി തീരാത്ത വീട്ടിലാണ്.
അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കോടതി പറഞ്ഞു. സമൂഹം പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഉചിതമായ നടപടി സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്നും കോടതി പറഞ്ഞു.
Tags : KeralaHighCourt Salutes Rajesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash