x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുല്ലപ്പെരിയാർ: ടി.കെ. ശിവരാജൻ തമിഴ്നാട് സിഡിഎസ്ഇ വിദഗ്ധ അംഗം

വെബ് ഡെസ്‌ക്
Published: August 8, 2026 12:59 AM IST | Updated: August 8, 2026 12:59 AM IST

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ദ​ഗ്ധ സ​മി​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന ടി.​കെ. ശി​വ​രാ​ജ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ൽ ഉ​ന്ന​ത പ​ദ​വി സ്വീ​ക​രി​ച്ചു. ത​മി​ഴ്നാ​ട് സ​മ​ഗ്ര ഡാം ​സു​ര​ക്ഷാ നി​ർ​ണ​യ​സ​മി​തി (സി​ഡി​എ​സ്ഇ) വി​ദ​ഗ്ധ അം​ഗ​മാ​യാ​ണ് ശി​വ​രാ​ജ​ന് നി​യ​മ​നം.

കേ​ന്ദ്ര ജ​ല​ക​മ്മി​ഷ​ൻ മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​റാ​യ ശി​വ​രാ​ജ​നെ ജ​നു​വ​രി​യി​ലാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷാ സ​മി​തി​യി​ലെ കേ​ര​ള അം​ഗ​മാ​യി നി​യ​മി​ച്ച​ത്. ജൂ​ണി​ൽ കേ​ര​ള​ത്തി​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശി​വ​രാ​ജ​നെ വി​ദ​ഗ്ധ സ​മി​തി​യി​ൽ​നി​ന്ന് മാ​റ്റി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ നി​യ​മി​ച്ച​ത് വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

Tags : Tamil Nadu Mullaperiyar dam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up