രാമാശിഷ് റായി
ലക്നോ: യുപിയിൽ ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ആർഎൽഡിയുടെ സംസ്ഥാന അധ്യക്ഷൻ രാമാശിഷ് റായി രാജിവച്ചു.
ആർഎൽഡി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചൗധരി ജയന്ത് സിംഗിന് റായി രാജിക്കത്ത് കൈമാറി.
ഒരു പാർട്ടിയിലും ചേരാൻ ആലോചിക്കുന്നില്ലെന്ന് റായി പറഞ്ഞു. ഭാവിയിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പുതിയ സംഘടന രൂപവത്കരിച്ചേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : RamasishRai RLD Resings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash