x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

54,000 കോടിക്ക് രേഖകളില്ല!; കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ സി​​​​എ​​​​ജി റി​​​​പ്പോ​​​​ർ​​​​ട്ട്

വെബ്ഡെസ്ക്
Published: August 8, 2026 01:09 AM IST | Updated: August 8, 2026 01:10 AM IST

കം​​​​പ്‌​​​​ട്രോ​​​​ള​​​​ർ ആ​​​​ൻ​​​​ഡ് ഓ​​​​ഡി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ലെ 15 മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 54,282.32 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തി​​​​ന്‍റെ ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് കം​​​​പ്‌​​​​ട്രോ​​​​ള​​​​ർ ആ​​​​ൻ​​​​ഡ് ഓ​​​​ഡി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ (സി​​​​എ​​​​ജി).

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ച്ച​​​​ട​​​​ക്ക​​​​മി​​​​ല്ലാ​​​​യ്മ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. ആ​​​​കെ 33,973 ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 38,287.52 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ 13,926 സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന് സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​താ​​​​ണ് (2021-22 മു​​​​ത​​​​ൽ 2023-24 വ​​​​രെ).

ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗ രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യ​​​​തി​​​​ൽ പ്ര​​​​ധാ​​​​നം ഭ​​​​വ​​​​ന-​​​​ന​​​​ഗ​​​​ര​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും (18,272.91 കോ​​​​ടി രൂ​​​​പ) ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പു​​​​മാ​​​​ണ് (14,359.76 കോ​​​​ടി രൂ​​​​പ).

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​ദ്ദേ​​​​ശി​​​​ച്ച ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ ത​​​​ന്നെ​​​​യാ​​​​ണോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രേ​​​​യൊ​​​​രു മാ​​​​ർ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്നും ഇ​​​​തു പാ​​​​ലി​​​​ക്കാ​​​​ത്ത​​​​ത് വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്നു.

Tags : NoRecords CAGReport CentralGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up