x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സം​ഘ​ടി​ത ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ർ​വേ: ശ​രി​യാ​യ വി​വ​രം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: August 8, 2026 01:22 AM IST | Updated: August 8, 2026 01:22 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക സ്ഥി​തി വി​ല​യി​രു​ത്താ​നാ​യി അ​സം​ഘ​ടി​ത ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക സ​ർ​വേ ന​ട​പ​ടി​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്പോ​ൾ കൃ​ത്യ​വും വ​സ്തു​താ​പ​ര​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ദേ​ശീ​യ സ്ഥി​തി​വി​വ​ര ക​ണ​ക്കു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​സ്യൂ​സ് (അ​ന്വ​ൽ സ​ർ​വേ ഓ​ഫ് അ​ണ്‍ ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡ് സെ​ക്ട​ർ എ​ന്‍റ​ർ​പ്രൈ​സ​സ്) സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക-​സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി എ​ത്തു​ക. നി​ർ​മാ​ണം, വ്യാ​പാ​രം, വി​വി​ധ സേ​വ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സം​ഘ​ടി​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് സ​ർ​വേ​യി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന സ്വ​ഭാ​വം, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, വ​രു​മാ​ന​വും ചെ​ല​വും, നി​ക്ഷേ​പം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടും.

സ​ർ​വേ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​രൂ​പീ​ക​ര​ണ​ത്തി​നും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും തൊ​ഴി​ൽ സൃ​ഷ്ടി സം​ബ​ന്ധ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും വി​വി​ധ സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും.

Tags : Chief Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Survey

Recent News

Corehub Up