x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​വ​ര്‍​ലോ​ഡ് കേ​സ്: 3.43 ല​ക്ഷം പി​ഴ ഈ​ടാ​ക്കാ​ന്‍ ഉ​ത്ത​ര​വ്


Published: June 10, 2026 03:36 AM IST | Updated: June 10, 2026 03:36 AM IST

കൊ​​​ച്ചി: അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ​​​രി​​​ധി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഭാ​​​രം ക​​​യ​​​റ്റി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ ശ​​​രി​​​വ​​​ച്ച് കോ​​​ട​​​തി.

മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത നാ​​​ല് ഓ​​​വ​​​ര്‍​ലോ​​​ഡ് കേ​​​സു​​​ക​​​ളി​​​ലാ​​​യി എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ആ​​​കെ 3,43,500 രൂ​​​പ പി​​​ഴ വി​​​ധി​​​ച്ചു. അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് മേ​​​രി ബി​​​ന്ദു ഫെ​​​ര്‍​ണാ​​​ണ്ട​​​സ് അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ചാ​​​ണു വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച​​​ത്. വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളി​​​ല്‍ നി​​​ന്ന് 1,71,000 രൂ​​​പ​​​യും ഡ്രൈ​​​വ​​​ര്‍​മാ​​​രി​​​ല്‍ നി​​​ന്ന് 1,72,500 രൂ​​​പ​​​യും പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കും.

ഒ​​​ന്നാ​​​മ​​​ത്തെ കേ​​​സി​​​ല്‍ കെ​​​എ​​​ല്‍ 35 ജെ 9824 ​​​ന​​​മ്പ​​​ര്‍ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യ്ക്കും ഡ്രൈ​​​വ​​​ര്‍​ക്കും 56,000 രൂ​​​പ വീ​​​തം ആ​​​കെ 1,12,000 രൂ​​​പ​​​യും ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സി​​​ല്‍ കെ​​​എ​​​ല്‍ 52 ആ​​​ര്‍ 1006 ന​​​മ്പ​​​ര്‍ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യ്ക്കും ഡ്രൈ​​​വ​​​ര്‍​ക്കും 64,000 രൂ​​​പ വീ​​​തം ആ​​​കെ 1,28,000 രൂ​​​പ​​​യും മൂ​​​ന്നാ​​​മ​​​ത്തെ കേ​​​സി​​​ല്‍ കെ​​​എ​​​ല്‍ 17 ഡ​​​ബ്ല്യു 6382 ന​​​മ്പ​​​ര്‍ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യ്ക്കും ഡ്രൈ വ​​​ര്‍​ക്കും 42,000 രൂ​​​പ വീ​​​തം ആ​​​കെ 84,000 രൂ​​​പ​​​യും നാ​​​ലാ​​​മ​​​ത്തെ കേ​​​സി​​​ല്‍ കെ​​​എ​​​ല്‍ 7 ബി​​​വൈ 657 ന​​​മ്പ​​​ര്‍ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യ്ക്ക് 9,000 രൂ​​​പ​​​യും ഡ്രൈ​​​വ​​​ര്‍​ക്ക് 10,500 രൂ​​​പ​​​യും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 19,500 രൂ​​​പ​​​യു​​​മാ​​​ണു പി​​​ഴ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​ധി ലം​​​ഘി​​​ച്ച് അ​​​ധി​​​ക​​​ഭാ​​​രം ക​​​യ​​​റ്റി ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​തം ന​​​ട​​​ത്തി​​​യാ​​​ല്‍ റോ​​​ഡ് സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ത്ത​​​രം നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തിരേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി തു​​​ട​​​രു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.


നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍​ക്കും ഡ്രൈ​​​വ​​​ര്‍​മാ​​​ര്‍​ക്കു​​​മെ​​​തിരേ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കാ​​​നും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി എ​​​റ​​​ണാ​​​കു​​​ളം ആ​​​ര്‍​ടി​​​ഒ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

Tags : Overload case fine Court

Recent News

Corehub Up