x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ദീപിക നമ്മുടെ ഭാഷ’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ


Published: June 10, 2026 02:51 AM IST | Updated: June 10, 2026 02:51 AM IST

കൊ​​ച്ചി: പു​​തു​​ത​​ല​​മു​​റ​​യി​​ൽ പ​​ത്ര​​വാ​​യ​​നാ​​ശീ​​ലം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും മ​​ല​​യാ​​ള ഭാ​​ഷ​​യോ​​ട് സ്നേ​​ഹം ജ​​നി​​പ്പി​​ക്കാ​​നും ല​​ക്ഷ്യ​​മി​​ട്ടു ദീ​​പി​​ക ഒ​​രു​​ക്കു​​ന്ന ‘ദീ​​പി​​ക ന​​മ്മു​​ടെഭാ​​ഷ’ പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ കാ​​ല​​ടി ചെ​​ങ്ങ​​ൽ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​മ​​ന്ത്രി റോ​​ജി എം. ​​ജോ​​ൺ നി​​ർ​​വ​​ഹി​​ക്കും.

ദീ​​പി​​ക ശ​​തോ​​ത്ത​​ര റൂ​​ബി ജൂ​​ബി​​ലി​​യു​​ടെ​​യും (140 വ​​ർ​​ഷം) ദീ​​പി​​ക ബാ​​ല​​സ​​ഖ്യ​​ത്തി​​ന്‍റെ (ഡി​​സി​​എ​​ൽ) 75-ാം വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലും ദീ​​പി​​ക എ​​ത്തി​​ക്കു​​ന്ന​​തി​​നു ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​വ​​ർ​​ഷം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. എ​​ല്ലാ ക്ലാ​​സ് മു​​റി​​ക​​ളി​​ലും എ​​ത്തു​​ന്ന ദീ​​പി​​ക​​യി​​ലൂ​​ടെ, പ​​ഠ​​ന​​ത്തി​​നും പൊ​​തു​​വി​​ജ്ഞാ​​ന​​ത്തി​​നും സ​​ഹാ​​യ​​ക​​മാ​​യ പം​​ക്തി​​ക​​ളും വി​​ശേ​​ഷ​​ങ്ങ​​ളും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​കും.

പ​​ത്ര​​വാ​​യ​​ന​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളും സ്കൂ​​ൾ​​ത​​ല​​ങ്ങ​​ളി​​ൽ ഈ ​​വ​​ർ​​ഷം പ്ര​​ത്യേ​​ക​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ത​​ങ്ങ​​ളു​​ടെ ക​​ഥ, ക​​വി​​ത, ലേ​​ഖ​​ന​​ങ്ങ​​ൾ എ​​ന്നി​​വ കു​​ട്ടി​​ക​​ളു​​ടെ ദീ​​പി​​ക, കു​​ട്ടി​​ക​​ളു​​ടെ ദീ​​പി​​ക പ്രൈ​​മ​​റി, റീ​​ഡേ​​ഴ്സ് ഡൈ​​ജ​​സ്റ്റ് എ​​ന്നി​​വ​​ വ​​ഴി പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നും സ​​മ്മാ​​ന​​ങ്ങ​​ൾ നേ​​ടു​​ന്ന​​തി​​നും അ​​വ​​സ​​ര​​മു​​ണ്ടാ​​കും.

രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് വൈ​​ക്ക​​ത്തു​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ഡോ.​​ജോ​​ർ​​ജ് കു​​ടി​​ലി​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കും. സ​​ർ​​ക്കു​​ലേ​​ഷ​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, കൊ​​ച്ചി റ​​സി​​ഡ​​ന്‍റ് മാ​​നേ​​ജ​​ർ ഫാ. ​​ജോ​​സ​​ഫ് കൊ​​ളു​​ത്തു​​വ​​ള്ളി​​ൽ, സി​​എം​​സി അ​​ങ്ക​​മാ​​ലി മേ​​രി​​മാ​​താ പ്രോ​​വി​​ൻ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കൗ​​ൺ​​സി​​ല​​ർ സി​​സ്റ്റ​​ർ ജെ​​സ്മി​​ൻ, കാ​​ഞ്ഞൂ​​ർ ഗ്രാ​​മപ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Tags : Deepika is our language state-level inauguration state level

Recent News

Corehub Up