x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ഭൂ​മി​യു​ടെ പാ​ട്ട​ക്കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​ലെ വീ​ഴ്ച: അ​ന്വേ​ഷ​ണ​ത്തി​ന് ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്


Published: June 10, 2026 03:37 AM IST | Updated: June 10, 2026 03:37 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: താ​​​​ലൂ​​​​ക്കി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി​ പാ​​​​ട്ട​​​​ത്തി​​​നു കൈ​​​​വ​​​​ശം വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു പാ​​​​ട്ട​​​​ക്കു​​​​ടി​​​​ശി​​​​ക ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ കേ​​​​ര​​​​ള ലോ​​​​കാ​​​​യു​​​​ക്ത ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ മു​​​​ണ്ടേ​​​​ല പി. ​​​​ബ​​​​ഷീ​​​​ർ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി​​​​യാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി ഫ​​​​യ​​​​ലി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ലോ​​​​കാ​​​​യു​​​​ക്ത ജ​​​​സ്റ്റീ​​​​സ് എ​​​​ൻ. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഉ​​​​പ​​​​ലോ​​​​കാ​​​​യു​​​​ക്ത ജ​​​​സ്റ്റീ​​​​സ് അ​​​​ശോ​​​​ക് മേ​​​​നോ​​​​ൻ എ​​​​ന്നി​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​രി​​​​വി​​​​ട്ട​​​​ത്.

പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം താ​​​​ലൂ​​​​ക്കി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി പാ​​​​ട്ട​​​​ത്തി​​​​നു കൈ​​​​വ​​​​ശം വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 62 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു ഗ​​​​ണ്യ​​​​മാ​​​​യ തു​​​​ക പാ​​​​ട്ട​​​​ക്കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യി ഈ​​​​ടാ​​​​ക്കാ​​​​നു​​​​ണ്ടാ​​​​യി​​​​ട്ടും ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കൃ​​​ത​​​ർ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ പ്ര​​​​കാ​​​​രം ല​​​​ഭി​​​​ച്ച രേ​​​​ഖ​​​​ക​​​​ളും പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ൻ ലോ​​​​കാ​​​​യു​​​​ക്ത​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കാ​​​​യി ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​ക്കും ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും ലോ​​​​കാ​​​​യു​​​​ക്ത നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. പാ​​​​ട്ട​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി, കു​​​​ടി​​​​ശി​​​​ഖ തു​​​​ക, കു​​​​ടി​​​​ശി​​​​ഖ ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ, വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തിരേ എ​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​മ​​​​ഗ്ര​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. കൂ​​​​ടാ​​​​തെ പാ​​​​ട്ട​​​​ക്ക​​​​രാ​​​​റു​​​​ക​​​​ൾ, ഡി​​​​മാ​​​​ൻ​​​​ഡ് നോ​​​​ട്ടീ​​​​സു​​​​ക​​​​ൾ, ക​​​​ത്തി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, മ​​​​റ്റ് അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നൊ​​​​പ്പം ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും തു​​​​ട​​​​ർ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു​​​​മാ​​​​യി കേ​​​​സ് ജൂ​​​​ലൈ 27ലേ​​​​ക്കു മാ​​​​റ്റിവ​​​​ച്ചു.

Tags : land acquisition scam investigation

Recent News

Corehub Up