x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് എം​​എ​​ൽ​​എ​​മാ​​രെ ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്കു മാ​​റ്റി


Published: June 10, 2026 03:02 AM IST | Updated: June 10, 2026 03:02 AM IST

ഭോ​​​​​​​പ്പാ​​​​​​​ൽ: രാ​​​​​​​ജ്യ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ചാ​​​​​​​ക്കി​​​​​​​ട്ടു​​​​​​​പി​​​​​​​ടി​​​​​​​ത്തം ഭ​​​​​​​യ​​​​​​​ന്ന് മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​മാ​​​​​​​രെ ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റി. ര​​​ണ്ടു സം​​​ഘ​​​മാ​​​യി​​​ട്ടാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​ച്ച​​​ത്.

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ൽ മൂ​​​​​​​ന്നു സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ക്കു​​​​​​​ക. നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ അം​​​​​​​ഗ​​​​​​​ബ​​​​​​​ല​​​​​​​മ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ര​​​​​​​ണ്ടു സീ​​​​​​​റ്റ് ബി​​​​​​​ജെ​​​​​​​പി​​​​​​​ക്കും ഒ​​​​​​​രെ​​​​​​​ണ്ണം കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നും ല​​​​​​​ഭി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. 230 അം​​​​ഗ മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശ് നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ൽ 229 അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് 164 എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​മാ​​​​​​​രു​​​​​​​ണ്ട്.

ഒ​​​​​​​രു സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക്ക് വി​​​​​​​ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ 58 ഫ​​​​​​​സ്റ്റ് പ്ര​​​​​​​ഫ​​​​​​​റ​​​​​​​ൻ​​​​​​​സ് വോ​​​​​​​ട്ടാ​​​​​​​ണു വേ​​​​​​​ണ്ട​​​​​​​ത്. ര​​​​​​​ണ്ടു ബി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ 116 വോ​​​​​​​ട്ട് മ​​​​​​​തി. 48 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് അ​​​​​​​ധി​​​​​​​ക​​​​​​​മു​​​​​​​ണ്ട്. പ​​​​​​​ത്തു കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ നേ​​​​​​​ടി​​​​​​​യാ​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ മൂ​​​​​​​ന്നാം സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക്കും വി​​​​​​​ജ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്ത് പ്ര​തി​ഷേ​ധം

മീ​​നാ​​ക്ഷി ന​​ട​​രാ​​ജ​​ന്‍റെ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക ത​​ള്ളി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യ നേ​​താ​​ക്ക​​ളെ ത​​ട​​ഞ്ഞ​​തി​​ൽ പ്ര​​തി​​ഷേ​​ധം. എ​​ഐ​​സി​​സി സം​​ഘ​​ട​​നാ ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​ഗ്ര​​സ് സം​​ഘ​​ത്തെ സു​​ര​​ക്ഷാ കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ട്ടി സു​​ര​​ക്ഷ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​ട​​ഞ്ഞ​​തോ​​ടെ ഗേ​​റ്റി​​ന് മു​​ന്നി​​ൽ കു​​ത്തി​​യി​​രു​​ന്ന് നേ​​താ​​ക്ക​​ൾ പ്ര​​തി​​ഷേ​​ധി​​ച്ചു.

ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ട അ​​നി​​ശ്ചി​​ത്വ​ത്തി​നൊ​​ടു​​വി​​ൽ പ​​രാ​​തി ക​​മ്മീ​​ഷ​​ന് കൈ​​മാ​​റി​​യ ശേ​​ഷ​​മാ​​ണ് നേ​​താ​​ക്ക​​ൾ മ​​ട​​ങ്ങി​​യ​​ത്.

Tags : Karnataka Congress MLAs transferred

Recent News

Corehub Up