x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാതാവ് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു; ഒ​ൻ​പ​തു​കാ​രി​ക്ക് ര​ക്ഷ​ക​നാ​യി അ​യ​ൽ​വാ​സി


Published: June 10, 2026 08:05 AM IST | Updated: June 10, 2026 08:05 AM IST

ചു​ങ്ക​ത്ത​റ: മാ​താ​വ് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട കു​ട്ടി​ക്ക് ര​ക്ഷ​ക​നാ​യി അ​യ​ൽ​വാ​സി. മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​മ്മ ഒ​ൻ​പ​തു​കാ​രി​യാ​യ മ​ക​ളെ കി​ണ​റ്റി​ൽ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ചു​ങ്ക​ത്ത​റ കൈ​പ്പി​നി പാ​ർ​ട്ടി​ക്കു​ന്നി​ൽ ആ​ണ് സം​ഭ​വം.

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ കു​ട്ടി​യെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. ഭ​ർ​ത്താ​വു​മാ​യി ക​ല​ഹി​ച്ച ഭാ​ര്യ രാ​വി​ലെ മ​ക​ളെ മീ​ൻ കാ​ണി​ച്ചു​ത​രാ​മെ​ന്നു​പ​റ​ഞ്ഞ് കി​ണ​റി​ന​ടു​ത്ത് കൊ​ണ്ടു​പോ​യി. പി​ന്നാ​ലെ കു​ട്ടി​യെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട അ​യ​ൽ‌​വാ​സി ഉ​ട​ൻ കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി കു​ട്ടി​യെ​യും ചേ​ർ‌​ത്ത് പി​ടി​ച്ച് നി​ന്നു. മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു​നി​ന്ന ഇ​വ​രെ പി​ന്നീ​ട് നി​ല​മ്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : kerala police fire and rescue nilambur

Recent News

Corehub Up