x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ; പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​ന് പുതിയ കേ​സെ​ടു​ത്തു


Published: June 10, 2026 07:48 AM IST | Updated: June 10, 2026 07:52 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ രാ​ത്രി ന​ട​ന്ന നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​ന് സു​ഗ​ത​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കാ​പ്പ ചു​മ​ത്തി ജി​ല്ലാ ക​ള​ക്ട​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​നി​ടാ​ൻ നി​ദേ​ശി​ച്ച ആ​ളാ​ണ്‌ സു​ഗ​ത​ൻ. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ർ​ദ​ന​മേ​റ്റ വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ വി​പി​ൻ, എ​സ്ഐ അ​ഭി​ജി​ത് എ​ന്നി​വ​ർ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഇ​രു​വ​രെ​യും ഇ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കും. സു​ഗ​ത​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും മ​ർ​ദ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വ​ള​ഞ്ഞ​ത്തോ​ടെ സി ​ഐ ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ച ശേ​ഷ​മാ​ണ് സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : Sugathan kerala police crime news bjp

Recent News

Corehub Up