x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേറ്റ് നിക്കോബാറിൽ ഗ്രീൻഫീൽഡ് എയർപോർട്ടിന് അനുമതി


Published: June 10, 2026 02:28 AM IST | Updated: June 10, 2026 02:28 AM IST

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യ ഗ്രേ​റ്റ് നി​ക്കോ​ബാ​റി​ൽ 13,000 കോ​ടി രൂ​പ ചെ​ല​വി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് സി​വി​ൽ -മി​ലി​ട്ട​റി വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ അ​നു​മ​തി.

നി​ല​വി​ലു​ള്ള ഐ​എ​ൻ​എ​സ് ബാ​സ് എ​ന്ന നാ​വി​ക​സേ​നാ വ്യോ​മ​ത്താ​വ​ളം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​ണ് പു​തി​യ നീ​ക്കം. മേ​ഖ​ല​യി​ൽ 81,000 കോ​ടി രൂ​പ​യു​ടെ വ​ൻ വി​ക​സ​ന​ത്തെ ചൊ​ല്ലി വ​ലി​യ രാ​ഷ്‌​ട്രീ​യ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ഗ്രേ​റ്റ് നി​ക്കോ​ബാ​റി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള ഗ​ലാ​ത്തി​യ ബേ​യ്ക്ക് സ​മീ​പ​മു​ള്ള ചിം​ഗെ​ൻ എ​ന്ന മേ​ഖ​ല​യി​ലാ​ണ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​ക. ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മു​ദ്ര​പാ​ത​ക​ളി​ലൊ​ന്നാ​യ മ​ലാ​ക്ക ക​ട​ലി​ടു​ക്കി​നോ​ട് ചേ​ർ​ന്നാ​ണ് ഈ ​പ്ര​ദേ​ശം.

അ​തി​നാ​ൽ ഈ ​വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ ത​ന്ത്ര​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ത്തി​ന് ഇ​ന്ത്യ​ക്ക് സാ​ധി​ക്കും. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

നി​ല​വി​ലു​ള്ള ഐ​എ​ൻ​എ​സ് ബാ​സി​ലെ 4500 അ​ടി റ​ണ്‍വേ 10,000 അ​ടി​യാ​യി ഉ​യ​ർ​ത്തു​ന്ന​ത് ഭൂ​പ്ര​കൃ​തി​യ​നു​സ​രി​ച്ച് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, റ​ണ്‍വേ വി​ക​സി​പ്പി​ക്കു​ന്ന​ത് അ​വി​ടു​ത്തെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ​രി​സ്ഥി​തി​യെ​യും കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​ല​യി​രു​ത്തലുണ്ടാ​യി​രു​ന്നു.

 

Tags : Greenfield airport approved Great Nicobar

Recent News

Corehub Up