x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു; ഇ​ന്ന് തീ​വ്ര, അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പു​ക​ളി​ല്ല


Published: June 10, 2026 09:28 AM IST | Updated: June 10, 2026 09:28 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു. ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും തീ​വ്ര, അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ല. അ​തേ​സ​മ​യം, വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ തു​ട​രും.

അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലും ഇ​ന്ന് അ​ല​ർ​ട്ട് ഇ​ല്ല. എ​ങ്കി​ലും സാ​ധാ​ര​ണ കാ​ല​വ​ർ​ഷ മ​ഴ എ​ല്ലാ ജി​ല്ല​ക​ളി​ലും തു​ട​രും.

ക​ഴി‌​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ കെ​ടു​തി​ക​ൾ തു​ട​രു​ക​യാ​ണ്. ന​ദി​ക​ളി​ലും പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ് സു​ര​ക്ഷി​ത നി​ല​യി​ലാ​ണ്. 13 അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം നി​യ​ന്ത്രി​ത അ​ള​വി​ൽ ഒ​ഴു​ക്കി വി​ടു​ന്നു​ണ്ട്.

Tags : rain alert kerala yellow districts

Recent News

Corehub Up