Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uralungal Society

ഊ​രാ​ളു​ങ്ക​ലി​ൽ യു​ഡി​എ​ഫ് നി​ല​പാ​ട് മാ​റ്റി​യ​തി​ൽ സ​ന്തോ​ഷം; വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നെ യു​ഡി​എ​ഫ് അം​ഗീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മെ​ന്ന് മു​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. വൈ​കി​യാ​ണെ​ങ്കി​ലും യു​ഡി​എ​ഫി​ന് ബോ​ധോ​ദ​യം ഉ​ണ്ടാ​യ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഊ​രാ​ളു​ങ്ക​ൽ കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്ന് മു​ൻ​പ് ഇ​ട​തു​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന്ന് അ​തി​നെ കേ​വ​ലം രാ​ഷ്ട്രീ​യ ക​ണ്ണു​ക​ളോ​ടെ ക​ണ്ട് പ​രി​ഹാ​സ​ത്തോ​ടെ ത​ള്ളി​ക്ക​ള​ഞ്ഞ​വ​രാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

എ​ന്നാ​ൽ കാ​ലം മാ​റി​യ​പ്പോ​ൾ ഊ​രാ​ളു​ങ്ക​ലി​ന് മി​ക​ച്ച നി​ർ​മാ​ണ നി​ല​വാ​ര​മു​ണ്ടെ​ന്ന് യു​ഡി​എ​ഫി​ന് ത​ന്നെ പ​ര​സ്യ​മാ​യി മാ​റ്റി​പ്പ​റ​യേ​ണ്ടി വ​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് ഒ​ന്ന​ട​ങ്കം അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന സ​മ​യ​ത്തെ ഊ​രാ​ളു​ങ്ക​ലി​നെ​തി​രാ​യ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് യു​ഡി​എ​ഫ് പൂ​ർ​ണ​മാ​യും യു ​ടേ​ൺ അ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഊ​രാ​ളു​ങ്ക​ലി​ന് നി​യ​മ​വി​രു​ദ്ധ​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​രാ​റു​ക​ൾ ന​ൽ​കി​യ​താ​യോ ക​രാ​ർ തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം വ​ഴി​വി​ട്ട് ന​ൽ​കി​യ​താ​യോ വി​വ​ര​മി​ല്ലെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up