Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vacant

Kasaragod

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു, 1700 പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അ​മ്പ​തി​ലേ​റെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് 1700ഓ​ളം പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍. ഇ​തി​ല്‍ ഏ​റെ​യും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളാ​ണ്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലാ​യി 285 ബാ​ച്ചു​ക​ളി​ല്‍ 19,660 സീ​റ്റു​ക​ളാ​ണ് ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് 10 സ്‌​കൂ​ളു​ക​ളി​ല്‍ കൂ​ടി ഓ​രോ ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 20,160 ആ​യി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി ഈ ​വ​ര്‍​ഷം ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത് 20,484 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷം ജി​ല്ല​യി​ല്‍ ര​ണ്ടാ​യി​ര​ത്തി​ലേ​റെ സീ​റ്റു​ക​ളാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ന്ന​ത്.

സ​യ​ന്‍​സ് ഉ​ള്‍​പ്പെ​ടെ നാ​ലു ബാ​ച്ചു​ക​ള്‍ ഉ​ള്ള മാ​ലോ​ത്ത് ക​സ​ബ ഗ​വ.​സ്‌​കൂ​ളി​ല്‍ ആ​കെ​യു​ള്ള 260 സീ​റ്റു​ക​ളി​ല്‍ 124 വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. ഹ്യു​മാ​നി​റ്റീ​സി​ല്‍ ര​ണ്ടു ബാ​ച്ചു​ക​ളു​ള്ള ഇ​വി​ടെ ആ​കെ​യു​ള്ള 130 സീ​റ്റു​ക​ളി​ല്‍ 62 വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. ഒ​രു ബാ​ച്ചി​ല്‍ അ​നു​വ​ദി​ച്ച മു​ഴു​വ​ന്‍ സീ​റ്റു​ക​ളും പൂ​ര്‍​ണ​മാ​യം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​ത്ത​വ​ണ ബാ​ച്ച് ന​ഷ്ട​മാ​കു​മോ​യെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. 25ല്‍ ​കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള ബാ​ച്ചു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഇ​തേ സ്‌​കൂ​ളി​ലെ ഒ​രു സ​യ​ന്‍​സ് ബാ​ച്ചും ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്ട​മാ​യി​രു​ന്നു.

പ​ദ്രെ ജി​എ​ച്ച്എ​സ്എ​സി​ല്‍ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി പ്ര​വേ​ശ​നം നേ​ടി​യ​ത് 39 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. 91 സീ​റ്റു​ക​ളാ​ണ് ഇ​വി​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. കോ​ടോ​ത്ത് ഡോ.​അം​ബേ​ദ്ക​ര്‍ ജി​എ​ച്ച്എ​സ്എ​സ്-86, ബെ​ള്ളൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്-58, അ​ഡൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്-52, താ​യ​ന്നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്-99, കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സ്-79, പൈ​വ​ളി​ഗെ ജി​എ​ച്ച്എ​സ്എ​സ്-66, അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ്എ​സ്-55, ബ​ളാ​ല്‍ ജി​എ​ച്ച്എ​സ്എ​സ്-45, പാ​ണ്ടി ജി​എ​ച്ച്എ​സ്എ​സ്-48, പെ​രു​മ്പ​ട്ട ജി​എ​ച്ച്എ​സ്എ​സ്-48, പ​ട​ന്ന​ക​ട​പ്പു​റം ജി​എ​ച്ച്എ​സ്എ​സ്-75, ഷി​റി​യ ജി​എ​ച്ച്എ​സ്എ​സ്-46, കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ്-38, ബ​ന്ത​ടു​ക്ക ജി​എ​ച്ച്എ​സ്എ​സ്-31 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

മി​ക്ക​യി​ട​ങ്ങ​ളി​ലും ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചു​ക​ളി​ലാ​ണ് കു​ട്ടി​ക​ളി​ല്ലാ​തെ ബാ​ച്ച് ന​ഷ്ട​ത്തി​ന്‍റെ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. സ​യ​ന്‍​സ് ബാ​ച്ചു​ക​ളി​ല്‍ ഏ​താ​ണ്ട് എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ത​ന്നെ കു​ട്ടി​ക​ളു​ണ്ട്. അ​തേ​സ​മ​യം പു​തു​താ​യി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ൻ​സ് ബാ​ച്ച് അ​നു​വ​ദി​ച്ച മം​ഗ​ല്‍​പാ​ടി ജി​എ​ച്ച്എ​സ്എ​സി​ല്‍ ഇ​തു​വ​രെ 16 പേ​ര്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. 34 സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ ആ​കെ 106 ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളാ​ണു​ള്ള​ത്.

Latest News

Corehub Up