Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuela

വെ​ന​സ്വേ​ല​യി​ലെ അ​ധി​നി​വേ​ശം; അ​മേ​രി​ക്ക​യ്ക്കെ​തി​രെ ശ​ബ്ദ​മു​യ​ര​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വെ​ന​സ്വേ​ല​യി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ അ​ധി​നി​വേ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​അ​ധി​നി​വേ​ശം ലോ​ക​ത്ത് എ​വി​ടെ​യും സം​ഭ​വി​ക്കാം. എ​ന്നാ​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഇ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യി​ല്ല.

നി​കൃ​ഷ്‌​ട​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​മേ​രി​ക്ക ന​ട​ത്തി​യ​തെ​ന്നും ഇ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ ശ​ബ്ദം ഉ​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ചാ​ണ് അ​മേ​രി​ക്ക അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്നത്.

പ​ഹ​ൽ​ഗാ​മി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ ഭീ​ക​ര​ത​ക്കെ​തി​രെ ശ​ബ്ദം ഉ​യ​ർ​ത്താ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടി. അ​തേ രാ​ജ്യാ​ന്ത​ര പി​ന്തു​ണ​യ്ക്ക് വെ​ന​സ്വേ​ല​ൻ ജ​ന​ത​യ്ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ തു​ട​ർ പ്ര​ക്രി​യ​യെ കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യെ ക​രി​വാ​രി തേ​ക്കു​ന്ന​ത് എ​ന്ത് ത​രം മാ​ധ്യ​മ​പ‌​വ​ർ​ത്ത​ന​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് എ​തി​രാ​യ രാ​ഷ്ട‌ീ​യ ല​ക്ഷ്യ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് വി​ഭ​വ​ങ്ങ​ൾ വി​ന്യ​സി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ ആ​സൂ​ത്ര​ണം അ​ത്യാ​വ​ശ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ ആ​സൂ​ത്ര​ണ പ്ര​കൃ​യ​യ്ക്ക് ന​ല്‍​കു​ന്ന പ്രാ​ധാ​ന്യം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ത​ന്നെ കേ​ര​ളം വി​ക​സ​ന പാ​ത​യി​ല്‍ മു​ന്നോ​ട്ട് പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

International

വെ​ന​സ്വേ​ല​യെ ആ​ക്ര​മി​ക്കാ​ൻ യു​എ​സ് ഉ​പ​യോ​ഗി​ച്ച​ത് 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, 150 വി​മാ​ന​ങ്ങ​ൾ, 15,000 സൈ​നി​ക​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യെ ആ​ക്ര​മി​ച്ച് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സീ​ലി​യ ഫ്ലോ​റെ​സി​നെ​യും പി​ടി​കൂ​ടാ​നാ​യി അ​മേ​രി​ക്ക ഒ​രു​ക്കി​യ​ത് വ​ൻ യു​ദ്ധ​സ​ന്നാ​ഹം.

വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും എ​ഫ്–35 അ​ട​ക്കം 150 വി​മാ​ന​ങ്ങ​ളും 15000 സൈ​നി​ക​രെ​യു​മാ​ണ് ദൗ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. എ​ഫ്–35, എ​ഫ്–22 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ബി–1 ​ബോം​ബ​റു​ക​ൾ എ​ന്നി​ങ്ങ​നെ 150 വി​മാ​ന​ങ്ങ​ൾ 20 താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​യി ല​ക്ഷ്യ​ത്തി​ലേ​ക്കു പാ​ഞ്ഞു. 

യു​എ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും കൃ​ത്യ​ത​യി​ലും ആ​സൂ​ത്ര​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും ഏ​റ്റ​വും മി​ക​ച്ച ദൗ​ത്യ​മാ​യി​രു​ന്നെ​ന്നും ജ​ന​റ​ൽ ഡാ​ൻ കെ​യ്ൻ പ​റ​ഞ്ഞു.

Leader Page

സ്വേച്ഛാ​ധി​പ​തി പോ​യി; വെ​ന​സ്വേ​ല​യ്ക്കു പു​തി​യ പ്ര​ഭാ​തം

രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​മാ​​​​യി മ​​​​രി​​​​ച്ച ഇ​​​​ട​​​​തു​​​​നേ​​​​താ​​​​വ് ഹ്യൂ​​​​ഗോ ഷാ​​​​വേ​​​​സി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി 2013ൽ ​​​​വെ​​​​ന​​​​സ്വേ​​​​ല ഭ​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ നി​​​​ക്കൊ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ ല​​​​ക്ഷ്യ​​​​മി​​​​ട്ടു തു​​​​ട​​​​ങ്ങി​​​​യ​​​​താണ്. ഷാ​​​​വേ​​​​സി​​​​നെ​​​​പ്പോ​​​​ലെ മ​​​​ഡു​​​​റോ​​​​യും വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ എ​​​​ണ്ണ​​​​സ​​​​ന്പ​​​​ത്തി​​​​ൽ കൈ​​​വ​​​യ്ക്കാ​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മ​​​​ഡു​​​​റോ​​​​യു​​​​ടെ പ​​​​ത​​​​ന​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ:

2020 മാ​​​​ർ​​​​ച്ച്: മ​​​​ഡു​​​​റോ​ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ആ​​​​ദ്യ ന​​​​ട​​​​പ​​​​ടി; മ​​​​ഡു​​​​റോ​​​​യ്ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​രാ​​​​യ 14 പേ​​​​ർ​​​​ക്കും എ​​​​തി​​​​രേ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ക​​​​ട​​​​ത്ത​​​​ൽ, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്-​​​​തീ​​​​വ്ര​​​​വാ​​​​ദം, അ​​​​ഴി​​​​മ​​​​തി എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് ചു​​​​മ​​​​ത്തി. മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​ന് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി ഡോ​​​​ള​​​​ർ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

2020 മേ​​​​യ്: മ​​​​ഡു​​​​റോ​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗി​​​​ദ​​​​യോ​​​​ൻ ’ എ​​​​ന്ന പേ​​​​രി​​​​ൽ റെ​​​​യ്ഡ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​ര​​​​മി​​​​ച്ച സൈ​​​​നി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ മ​​​​ഡു​​​​റോ​​​​ വി​​​​രു​​​​ദ്ധ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ അ​​​​ടി​​​​മു​​​​ടി പാ​​​​ളി. പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് നേ​​​​ര​​​​ത്തേ​​ത​​​​ന്നെ മ​​​​ഡു​​​​റോ​​​​യ്ക്കു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

2024 ജൂ​​​​ലൈ: പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വീ​​​​ണ്ടും ജ​​​​യി​​​​ച്ച​​​​താ​​​​യി മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ൻ​​​​തോ​​​​തി​​​​ൽ കൃ​​​​ത്രി​​​​മ​​​​ത്വം ന​​​​ട​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യും പാ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ളും ആ​​​​രോ​​​​പി​​​​ച്ചു.

2025 ജ​​​​നു​​​​വ​​​​രി-​​​​ഓ​​​​ഗ​​​​സ്റ്റ്: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ മ​​​​ഡു​​​​റോ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​മ്മ​​​​ർ​​​​ദ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​നു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​കം അ​​​​ഞ്ച് കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ കാ​​​​ർ​​​​ട്ട​​​​ൽ ഓ​​​​ഫ് ദ ​​​​സ​​​​ൺ​​​​സ്, ട്രെ​​​​ൻ ഡി ​​​​ആ​​​​രാ​​​​ഗ്വാ എ​​​​ന്നീ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ വി​​​​ദേ​​​​ശ തീ​​​​വ്ര​​​​വാ​​​​ദ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി.

2025 സെ​​​​പ്റ്റം​​​​ബ​​​​ർ: ഓ​​പ്പ​​​​റേ​​​​ഷ​​​​ൻ സ​​​​തേ​​​​ൺ സ്പി​​​​യ​​​​ർ എ​​​​ന്ന​​​​പേ​​​​രി​​​​ൽ അ​​​​മേ​​​​രി​​​​ക്ക സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചു. വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു സ​​​​മീ​​​​പം ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളും യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും വി​​​​ന്യ​​​​സി​​​​ച്ചു. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​ന്നു എ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബോ​​​​ട്ടു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. 30 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 110 പേ​​​​രെ​​​​ങ്കി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2025 ഡി​​​​സം​​​​ബ​​​​ർ: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ണ്ണ​​​​യു​​​​മാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട ര​​​​ണ്ട് ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ഇ​​​​ന്ന​​​​ലെ

  • വെ​​​​ന​​​​സ്വേ​​​​ല​​​​ൻ സ​​​​മ​​​​യം പു​​​​ല​​​​ർ​​​​ച്ചെ 2.00: ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ഒ​​​​ട്ട​​​​ന​​​​വ​​​​ധി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ. ഫു​​​​വ​​​​ർ​​​​ട്ടേ ടി​​​​യു​​​​വാ​​​​ന സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​ലും ആ​​​​ക്ര​​​​മ​​​​ണം. കാ​​​​ര​​​​ക്കാ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ താ​​​​ഴ്ന്നു പ​​​​റ​​​​ക്കു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ദൃ​​​​ശ്യ​​​​മാ​​​​യി.
  • 4.30 മ​​​​ണി: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മ​​​​ഡു​​​​റോ​​​​യേ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്നി​​​​യെ​​​​യും പി​​​​ടി​​​​കൂ​​​​ടി വി​​​​മാ​​​​ന​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും ട്രം​​​​പ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
  • 5.00-12.00 മ​​​​ണി: കാ​​​​ര​​​​ക്കാ​​​​സി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണം വെ​​​​ന​​​​സ്വേ​​​​ല​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​ൽ​​​​സി റോ​​​​ദ്രി​​​​ഗ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, മ​​​​ഡു​​​​റോ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന​​​​റി​​​​യി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞു.
  • കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​ത് ഡെ​​​​ൽ​​​​റ്റ ഫോ​​​​ഴ്സ് ആ​​​​ണെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്ത് ആ​​​​ള​​​​പാ​​​​യ​​​​മി​​​​ല്ല.
  • സ്വേ​​ച്ഛാ​​​​ധി​​​​പ​​​​തി പോ​​​​യെ​​​​ന്നും വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു പു​​​​തി​​​​യ പ്ര​​​​ഭാ​​​​ത​​​​മെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

Latest News

Corehub Up