കല്‍പ്പറ്റ: വിമുക്തഭടന് പുല്ലേലി ലാസറിന്റെ (67)വിയോഗം എടപ്പെട്ടി ഗ്രാമത്തിന് നൊമ്പരമായി.പ്രശസ്തി ആഗ്രഹിക്കാതെ സമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവന്ന മനുഷ്യസ്നേഹിയെയാണ് ലാസറിന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത്.
അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള നൂറകണക്കിനാളുകളാണ് വീട്ടിലും സംസ്കാര ശുഷ്രൂഷ നടന്ന എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും എത്തിയത്. രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നിര്യാണം.
എയര്‍ഫോഴ്സ് അസോസിയേഷന് വയനാട് ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ്, ജില്ലാ സൈനിക് ബോര്‍ഡ് അംഗം, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സെക്രട്ടറി, അനര്‍ട്ട് മുന്‍ പ്രോജക്ട് എന്‍ജിനിയര്‍, അഭിഭാഷകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എടപ്പെട്ടി ഡിവൈന്‍ സോളാര്‍ സിസ്റ്റംസ് ഉടമയായിരുന്നു. കൊളവയല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം വത്സയാണ് ഭാര്യ. അനൂപ് പി. ലാസര്‍ (അലയന്‍സ് സര്‍വീസസ്, ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), ഒഷീന്‍ പി. ലാസര്‍ (ഇന്‍ഫോസിസ്, കാനഡ)എന്നിവര്‍ മക്കളും അനീറ്റ ജോസ് (അധ്യാപിക, സെന്റ് മേരീസ് യുപി സ്കൂള്‍, തരിയോട്), പ്രവീണ്‍ (ഇന്‍ഫോസിസ്, കാനഡ) എന്നിവര്‍ മരുമക്കളുമാണ്. പുല്ലേലി പരേതരായ ഔസേഫും അന്നയുമാണ് മാതാപിതാക്കള്‍. വര്‍ഗീസ്, തോമസ് (വിമുക്തഭടന്), ജോണി (വിമുക്തഭടന്), പത്രോസ്, മറിയം (മതിച്ചിപറമ്പില്‍ തിരുവമ്പാടി), പരേതരായ അന്തോണി, ദേവസി, ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്. കല്‍പ്പറ്റ കൊളവയല്‍ ട്രേഡേഴ്സ് ഉടമ ജോര്‍ജ്, കല്‍പ്പറ്റ ഏദന്‍ ട്രേഡേഴ്സ് ഉടമ തങ്കച്ചന്, പരേതനായ ജോയ് എന്നിവര്‍ ഭാര്യാസഹോദരങ്ങളാണ്.