x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​സ​റി​ന്‍റെ വി​യോ​ഗം എ​ട​പ്പെ​ട്ടി ഗ്രാ​മ​ത്തി​ന് നൊ​മ്പ​ര​മാ​യി


Published: June 17, 2026 08:05 AM IST | Updated: June 17, 2026 08:05 AM IST

ക​ല്‍​പ്പ​റ്റ: വി​മു​ക്ത​ഭ​ട​ന്‍ പു​ല്ലേ​ലി ലാ​സ​റി​ന്‍റെ (67)വി​യോ​ഗം എ​ട​പ്പെ​ട്ടി ഗ്രാ​മ​ത്തി​ന് നൊ​മ്പ​ര​മാ​യി.പ്ര​ശ​സ്തി ആ​ഗ്ര​ഹി​ക്കാ​തെ സ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​ന്ന മ​നു​ഷ്യ​സ്‌​നേ​ഹി​യെ​യാ​ണ് ലാ​സ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ നാ​ടി​ന് ന​ഷ്ട​മാ​യ​ത്.


അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ല്‍​നി​ന്നു​ള്ള നൂ​റ​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വീ​ട്ടി​ലും സം​സ്‌​കാ​ര ശു​ഷ്രൂ​ഷ ന​ട​ന്ന എ​ട​പ്പെ​ട്ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ലും എ​ത്തി​യ​ത്. രോ​ഗ​ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു നി​ര്യാ​ണം.


എ​യ​ര്‍​ഫോ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ​യ​നാ​ട് ജി​ല്ലാ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സൈ​നി​ക് ബോ​ര്‍​ഡ് അം​ഗം, എ​ന​ര്‍​ജി ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി, അ​ന​ര്‍​ട്ട് മു​ന്‍ പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍, അ​ഭി​ഭാ​ഷ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​ട​പ്പെ​ട്ടി ഡി​വൈ​ന്‍ സോ​ളാ​ര്‍ സി​സ്റ്റം​സ് ഉ​ട​മ​യാ​യി​രു​ന്നു. കൊ​ള​വ​യ​ല്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം വ​ത്സ​യാ​ണ് ഭാ​ര്യ. അ​നൂ​പ് പി. ​ലാ​സ​ര്‍ (അ​ല​യ​ന്‍​സ് സ​ര്‍​വീ​സ​സ്, ടെ​ക്‌​നോ​പാ​ര്‍​ക്ക്, തി​രു​വ​ന​ന്ത​പു​രം), ഒ​ഷീ​ന്‍ പി. ​ലാ​സ​ര്‍ (ഇ​ന്‍​ഫോ​സി​സ്, കാ​ന​ഡ)​എ​ന്നി​വ​ര്‍ മ​ക്ക​ളും അ​നീ​റ്റ ജോ​സ് (അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍, ത​രി​യോ​ട്), പ്ര​വീ​ണ്‍ (ഇ​ന്‍​ഫോ​സി​സ്, കാ​ന​ഡ) എ​ന്നി​വ​ര്‍ മ​രു​മ​ക്ക​ളു​മാ​ണ്. പു​ല്ലേ​ലി പ​രേ​ത​രാ​യ ഔ​സേ​ഫും അ​ന്ന​യു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍. വ​ര്‍​ഗീ​സ്, തോ​മ​സ് (വി​മു​ക്ത​ഭ​ട​ന്‍), ജോ​ണി (വി​മു​ക്ത​ഭ​ട​ന്‍), പ​ത്രോ​സ്, മ​റി​യം (മ​തി​ച്ചി​പ​റ​മ്പി​ല്‍ തി​രു​വ​മ്പാ​ടി), പ​രേ​ത​രാ​യ അ​ന്തോ​ണി, ദേ​വ​സി, ജോ​സ​ഫ് എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ക​ല്‍​പ്പ​റ്റ കൊ​ള​വ​യ​ല്‍ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ ജോ​ര്‍​ജ്, ക​ല്‍​പ്പ​റ്റ ഏ​ദ​ന്‍ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ ത​ങ്ക​ച്ച​ന്‍, പ​രേ​ത​നാ​യ ജോ​യ് എ​ന്നി​വ​ര്‍ ഭാ​ര്യാ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

 

Tags : nattu vishesham village was devastated

Recent News

Corehub Up