Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virgin

കി​ഴ​ക്ക​ന്‍ ജ​റൂ​സ​ലെ​മി​ൽ ക​ന്യാ​സ്ത്രീ​ക്കു​ നേ​രേ ആ​ക്ര​മ​ണം

ജ​​​​​റൂ​​​​​സ​​​​​ലെം: കി​​​​​ഴ​​​​​ക്ക​​​​​ന്‍ ജ​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ൽ ഇ​​​​​സ്രേ​​​​​ലി പൗ​​​​ര​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക്കു പ​​​​​രി​​​​​ക്ക്. ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ ഫ്ര​​​​​ഞ്ച് സ്കൂ​​​ൾ ഓ​​​ഫ് ബൈ​​​​​ബി​​​​​ൾ ആ​​​​​ൻ​​​​​ഡ് ആ​​​​​ർ​​​​​ക്കി​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ റി​​​സ​​​ർ​​​ച്ചി​​​ൽ സേ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന 46കാ​​​രി​​​യാ​​​യ ക​​​​​ന്യാ​​​​​സ്ത്രീ​​​​​യാ​​​​​ണ് അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​ത്. തീ​​​​​വ്ര യ​​​​​ഹൂ​​​​​ദ​​​ നി​​​​​ല​​​​​പാ​​​​​ടു​​​​​ള്ള മു​​​​​പ്പ​​​​​ത്തി​​​​​യാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

പ്ര​​​​​തി​​​​​യെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. വം​​​​​ശീ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് ന​​​​​ല്‍​കു​​​​​ന്ന സൂ​​​​​ച​​​​​ന. പ്ര​​​തി പി​​​ന്നി​​​ലൂ​​​ടെ​​​യെ​​​ത്തി ക​​​ന്യാ​​​സ്ത്രീ​​​യെ ത​​​ള്ളി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ന്യാ​​​​​സ്ത്രീ​​​​​യു​​​​​ടെ മു​​​​​ഖ​​​​​ത്ത് പ​​​​​രി​​​​​ക്കേ​​​​​റ്റു.

ജ​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലും പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ഇ​​​​​സ്രേ​​​​ലി സേ​​​​​ന​​​​​യും കോ​​​​​ള​​​​​നി​​​​​വാ​​​​​സി​​​​​ക​​​​​ളും ന​​​​​ട​​​​​ത്തു​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ സം​​​​​ഭ​​​​​വ​​​​​മെ​​​​​ന്ന് അ​​​​​ൽ-​​​​​ബൈ​​​​​ദ​​​​​ർ ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ൻ ഫോ​​​​​ർ ഹ്യൂ​​​​​മ​​​​​ൻ റൈ​​​​​റ്റ്സ് സം​​​​​ഘ​​​​​ട​​​​​ന വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക്കു​​​​ നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ജ​​​​റൂ​​​​സ​​​​​ലെ​​​​​മി​​​​​ലെ ലാ​​​​​റ്റി​​​​​ൻ പാ​​​​​ത്രി​​​​​യാ​​​​​ർ​​​​​ക്കേ​​​​​റ്റ് ബി​​​​​ഷ​​​​​പ് വി​​​​​ല്യം ഷോ​​​​​മാ​​​​​ലി അ​​​​പ​​​​ല​​​​പി​​​​ച്ചു. വി​​​​​ശു​​​​​ദ്ധ നാ​​​​​ട്ടി​​​​​ലെ ക്രൈ​​​​​സ്ത​​​​​വ​​​​​രെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​രോ​​​​​ട് അ​​​ദ്ദേ​​​ഹം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

Latest News

Corehub Up