ചവറ : കൊട്ടുകാട് മുസ്ലിം ജമാ അത്ത് നബിദിന സമ്മേളനം നടത്തി. എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. കൊട്ടുകാട് മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ടി.എം. ഹാജി അനസ് അധ്യക്ഷനായി. തിരൂര്‍ അങ്ങാടി വലിയ ജുമാ അത്ത് മുഖ്യ ഇമാം സൈനുല്‍ ആബിദ് ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
കൊട്ടുകാട് മുസ്ലിം ജമാ അത്ത ഇമാം അബ്ദുള്‍ അസീസ് ശാമില്‍ ഇര്‍ഫാനി അല്‍ബുഖാരി ആട്ടീരി നബിദിന സന്ദേശം നല്കി.
ജമാ അത്ത് പള്ളി സെക്രട്ടറി നൗഷാദ് പാലോട്ട്, ജില്ലാ പഞ്ചായത്തംഗം ആര്. അരുണ്‍ രാജ്, ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ശരത് പട്ടത്താനം, കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയന് പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി, വാര്‍ഡംഗം സുരേന്ദ്രന്, ജമാ അത്ത് ഖജാന്‍ജി മുഹമ്മദ് സഫറുള്ളാ ഖാന് സലാഹുദിന്‍ കിണറുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു. മദ്രസാ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.