ഡോ. രാജു ഡേവിസ്, എസ്എൻ വിദ്യാഭവൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ
മാള: തൃശൂർ സെൻട്രൽ സഹോദയയുടെ 2026–27 അധ്യയന വർഷത്തെ നീന്തൽ ചാമ്പ്യൻഷിപ്പിൽ മാള ഹോളി ഗ്രേസ് അക്കാദമി ഓവറോൾ കിരീടം നേടി. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ 240 പോയിന്റ് നേടി രണ്ടാം സ്ഥാനവും 217 പോയിന്റോടെ ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. 371 പോയിന്റുകൾ നേടിയാണ് ഹോളി ഗ്രേസ് അക്കാദമി തുടർച്ചയായരണ്ടാം തവണയും കിരീടം നിലനിർത്തിയത്.
ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പ് തൃശൂർ സെൻട്രൽ സഹോദയ ചീഫ് പാട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും ചാമ്പ്യൻഷിപ് ട്രോഫിയും നൽകി.