ബെള്ളൂര്‍: നാലാം വിവാഹവാര്‍ഷികത്തിന്റെ രണ്ടുദിവസം മുമ്പ് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ബെള്ളൂര്‍ പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4.30ഓടെയാണ് വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 മേയ് 29നാണ് സൈനുദ്ദീനും സെറീനയും വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല.
ഇതിന്റെ പേരില്‍ സെറീന കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടിവന്നിരുന്നതായും ഇതേത്തുടര്‍ന്ന് പലപ്പോഴും സ്വന്തം വീട്ടില്‍ വന്ന് താമസിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആദൂര്‍ പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു.
പുത്തൂര്‍ സനങ്കളയിലെ പരേതനായ ബഡുവന്‍കുഞ്ഞി-നഫീസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്, ഷെരീഫ്, ഫാത്തിമ, മൈമുന, ദാവൂദ്, സുബൈദ, സുമയ്യ.