നെടുമങ്ങാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അരുവിക്കര മുളയറ പുതുവൽ എമ്പേഴ്സ് ഭവനിൽ സുമതി (68) മരിച്ചു.
വീടിനു പിറകുവശത്തു കരിയില കൂട്ടിയിട്ട് തണുപ്പ് മാറ്റാൻ കത്തിക്കുന്നതിനിടയിൽ സുമതിയുടെ വസ്ത്രത്തിൽ തീ പിടിക്കുകയായിരിന്നു.
കഴിഞ്ഞ 23ന് രാവിലെയായിരുന്നു സംഭവം. പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സസയിലായിരുന്ന സുമതി ഇന്നലെയാണ് മരിച്ചത്. പരേതനായ സ്റ്റീഫന്റെ ഭാര്യയാണ്. മകൾ: പരേതയായ നീന .
Tags : woman death Sumathi death