തേഞ്ഞിപ്പലം: പെന്‍ഷനേഴ്സ് ഫോറം കേരള കാലിക്കട്ട് സര്‍വകലാശാല യൂണിറ്റിന്റെ സാംസ്കാരിക വേദിയായ സംസ്കാരയുടെ നേതൃത്വത്തില്‍ എഴുത്തുകാരെ ആദരിച്ചു. കാലിക്കട്ട് സര്‍വകലാശാല ഇഎംഎസ് ചെയര്‍ ഹാളില്‍ നടന്ന ചടങ്ങ് കോഴിക്കോട് കോര്പറേഷന് മുന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
യുപിഎഫ്കെ യൂണിറ്റ് ട്രഷറര്‍ ഡോ. കെ.വി. മോഹനന് അധ്യക്ഷനായി. ഡോ. അനില്‍ വള്ളത്തോള്‍, ബിലു ബാലകൃഷ്ണന്, ഡോ. പി.കെ. ചന്ദ്രന്, വി. ധനിക്ലാല്, ഗോപിനാഥ്, എം.ബി. കുഞ്ഞികൃഷ്ണന്, ഡോ. പി. മുഹമ്മത് ഷാഫി, ഡോ. എ.ബി. മൊയ്തീന് കുട്ടി, ഡോ. പി. നാരായണന് നമ്പൂതിരി, നെല്‍സണ്‍ പുതിയേടത്ത്, ഇ.പി. പവിത്രന്, കെപിഎസ് പയ്യനെടി, ഡോ. സി. രാജേന്ദ്രന്, ഡോ. ആര്. സേതുനാഥ് എന്നിവരെയാണ് ആദരിച്ചത്.