കൊച്ചി: ഹോങ്കോംഗ് സർവകലാശാലയുടെ 11.3 ലക്ഷം ഹോങ്കോംഗ് ഡോളറിന്റെ (1.4 കോടി) സ്കോളർഷിപ്പ് കൊച്ചി സ്വദേശിനി സാറ സോണിക്ക്. അഞ്ചു വർഷത്തെ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിലേക്കാണു പൂർണ സ്കോളർഷിപ്പ് ലഭിച്ചത്. ബാച്ചിലർ ഓഫ് ലോ (എൽഎൽബി), ബാച്ചിലർ ഓഫ് സോഷ്യൽ സയൻസസ് ഇൻ ഗവൺമെന്റ് ആൻഡ് ലോസ് എന്നീ രണ്ടു ബിരുദങ്ങൾ ഒന്നിച്ചു നേടാനാകുന്നതാണു ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം.
കൊല്ലം മയ്യനാട് സ്വദേശി സോണി തോമസിന്റെയും എറണാകുളം സ്വദേശിനി വിനീത പാനിക്കുളത്തിന്റെയും മകളാണു സാറ.