x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് 1.4 കോ​ടി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്


Published: July 1, 2026 04:25 AM IST | Updated: July 1, 2026 04:25 AM IST

കൊ​​​ച്ചി: ഹോ​​​ങ്കോം​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 11.3 ല​​​ക്ഷം ഹോ​​​ങ്കോം​​​ഗ് ഡോ​​​ള​​​റി​​​ന്‍റെ (1.4 കോ​​​ടി) സ്കോ​​​ള​​​ർ​​​ഷി​​​പ്പ് കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​നി സാ​​​റ സോ​​​ണി​​​ക്ക്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഡ്യൂ​​​വ​​​ൽ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കാ​​​ണു പൂ​​​ർ​​​ണ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച​​​ത്. ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ലോ (​​​എ​​​ൽ​​​എ​​​ൽ​​​ബി), ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് ഇ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ലോ​​​സ് എ​​​ന്നീ ര​​​ണ്ടു ബി​​​രു​​​ദ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു നേ​​​ടാ​​​നാ​​​കു​​​ന്ന​​​താ​​​ണു ഡ്യൂ​​​വ​​​ൽ ഡി​​​ഗ്രി പ്രോ​​​ഗ്രാം.

കൊ​​​ല്ലം മ​​​യ്യ​​​നാ​​​ട് സ്വ​​​ദേ​​​ശി സോ​​​ണി തോ​​​മ​​​സി​​​ന്‍റെ​​​യും എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​നി വി​​​നീ​​​ത പാ​​​നി​​​ക്കു​​​ള​​​ത്തി​​​ന്‍റെ​​​യും മ​​​ക​​​ളാ​​ണു സാ​​​റ.

Tags : 1.4 crore scholarship Malayali student

Recent News

Corehub Up