Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 1.5 Lakh People

Malappuram

ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി "അ​പ്‌​നാ ഘ​ര്‍' ജി​ല്ല​യി​ൽ 1.5 ല​ക്ഷം പേർ

മ​ല​പ്പു​റം: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​വും ശു​ചി​ത്വ​മു​ള്ള​തു​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച "അ​പ്‌​നാ ഘ​ര്‍' പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം. പാ​ല​ക്കാ​ട്ടെ ക​ഞ്ചി​ക്കോ​ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന​തും വാ​ണി​ജ്യ-​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​മാ​യ മേ​ഖ​ല​ക​ളാ​ണ് "അ​പ്‌​ന ഘ​ര്‍' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള
ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണ​ത്തി​നാ​യി തൊ​ഴി​ല്‍ വ​കു​പ്പ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് ചേ​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ലൈ​വു​ഡ്-​ക്വാ​റി വ്യ​വ​സാ​യ​ങ്ങ​ളു​മു​ള്ള​തി​നാ​ല്‍ ഇ​വി​ടെയാണ് കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ള്ളത്. അ​തി​നാ​ല്‍ കൊ​ണ്ടോ​ട്ടി, എ​ട​വ​ണ്ണ​പ്പാ​റ മേ​ഖ​ല​ക​ള്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നി​ര്‍​മാ​ണ തൊ​ഴി​ലു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന വ​ളാ​ഞ്ചേ​രി, കോ​ട്ട​യ്ക്ക​ല്‍ മേ​ഖ​ല​ക​ളാ​ണ് ജി​ല്ല​യി​ലെ മ​റ്റൊ​രി​ടം.

മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ ജോ​ലി​ക​ള്‍​ക്കാ​യി നി​ര​വ​ധി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന താ​നൂ​ര്‍,പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ദേ​ശ മേ​ഖ​ല​ക​ളും പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്കു​ന്ന മേ​ഖ​ല​ക​ളാ​ണ്.
എ​ന്നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണ​ത്തി​നാ​യി ഭൂ​മി ക​ണ്ടെ​ത്ത​ല്‍ തൊ​ഴി​ല്‍ വ​കു​പ്പി​ന് മു​ന്നി​ലെ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

കു​റ​ഞ്ഞ​ത് 50 സെന്‍റ് മു​ത​ല്‍ ഒ​രേ​ക്ക​ര്‍ വ​രെ സ്ഥ​ലം ഇ​തി​നാ​യി ആ​വ​ശ്യ​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യോ മ​റ്റ് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യോ കീ​ഴി​ലു​ള്ള അ​നു​യോ​ജ്യ​മാ​യ ഭൂ​മി ഈ ​മേ​ഖ​ല​ക​ളി​ല്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് റ​വ​ന്യു-​തൊ​ഴി​ല്‍ വ​കു​പ്പു​ക​ള്‍.

ന​ഗ​ര​സ​ഭ​ക​ളു​ടെ​യോ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യോ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്നു സ്ഥ​ലം ല​ഭ്യ​മാ​ക്കാ​നും ഇ​ന്‍​കെ​ല്‍ വ​ഴി കെ​ട്ടി​ടനി​ര്‍​മാ​ണ രൂ​പ​രേ​ഖ തയാ​റാ​ക്കാ​നു​മു​ള്ള ച​ര്‍​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ 1.5 ല​ക്ഷ​ത്തോ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.\

Latest News

Corehub Up