Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 100 Million Dirhams

Middle East and Gulf

വ​മ്പ​ൻ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു; രണ്ടുമാ​സം നീ​ളു​ന്ന ഷോ​പ്പിംഗ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഇ​യ​ർ​എ​ൻ​ഡ് ഷോ​പ്പിംഗ് സീ​സ​ണി​ന് ആ​വേ​ശം പ​ക​ർ​ന്ന് 100 മി​ല്യ​ൺ ദി​ർ​ഹ​ത്തി​ന്‍റെ വ​മ്പ​ൻ ഓ​ഫ​റു​ക​ളും സ​മ്മാ​ന​പ​ദ്ധ​തി​ക​ളു​മാ​യി ലു​ലു.

'ഫെ​സ്റ്റി​വ​ൽ ഓ​ഫ് പ്ര​മോ​ഷ​ൻ​സ്' ക്യാന്പയിന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി യു​എ​ഇ​യി​ലെ ലു​ലു സ്റ്റോ​റു​ക​ളി​ലാ​ണ് വി​പു​ല​മാ​യ ഷോപ്പിംഗ്​ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ക​ൾ, മി​ക​ച്ച ഓ​ഫ​റു​ക​ൾ, സ​മ്മാ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ര​ണ്ട് മാ​സം നീ​ളു​ന്ന പ്ര​മോ​ഷ​ൻ. അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ലു​ലു ഗ്രൂ​പ്പ് പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

യു​എ​ഇ​യു​ടെ 55-ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷം, ദു​ബാ​യ് ഷോ​പ്പിംഗ് ഫെ​സ്റ്റി​വ​ൽ, ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ വാ​ണി​ജ്യ രം​ഗ​ത്ത് കൂ​ടു​ത​ൽ ഉ​ണ​ർ​വ് പ്ര​തീ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലു​ലു​വി​ന്‍റെ പ്ര​ഖ്യാ​പ​നം.

വി​പ​ണി​യി​ൽ മി​ക​ച്ച മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ലു​ലു 

യു​എ​ഇ​യി​ലെ വി​പ​ണി​യി​ൽ വ​ലി​യ വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ല്ല നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വ​വും കൂ​ടി​യാ​ണ് ലു​ലു ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്നും ലു​ലു ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലിം എം.​എ. പ​റ​ഞ്ഞു.

ര​ണ്ട് മാ​സ​ത്തെ പ്ര​ധാ​ന ഷോ​പ്പിംഗ് ആ​ഘോ​ഷ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ഫെ​സ്റ്റി​വ​ൽ ഓ​ഫ് പ്ര​മോ​ഷ​ൻ​സി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ലു​ലു ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റിംഗ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

ഓ​രോ ആ​ഴ്ച​യും പു​തി​യ ഓ​ഫ​റു​ക​ളും സ​മ്മാ​ന​പ​ദ്ധ​തി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വി​ല​ക്കി​ഴി​വു​ക​ളും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

എ​ല്ലാ വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ്ര​മോ​ഷ​നു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സൂ​പ്പ​ർ ഫ്രൈ​ഡേ മു​ത​ൽ ദേ​ശീ​യ​ദി​ന ഓ​ഫ​റു​ക​ൾ വ​രെ 

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഓ​രോ ആ​ഴ്ച​യും വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പിംഗ് ഓ​ഫ​റു​ക​ളും പ്ര​മോ​ഷ​നു​ക​ളു​മാ​ണ് ലു​ലു ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

'10,000 ട്രോ​ളീ​സ് – വീ ​പേ ബാ​ക്ക്' സ​മ്മാ​ന​പ​ദ്ധ​തി, ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ, ലു​ലു വാ​ലി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ലു​ലു ഫാ​ഷ​ൻ സ്റ്റോ​ർ, REO എ​ന്നി​വ​യു​ടെ പു​തി​യ വി​ന്‍റർ ഫാ​ഷ​ൻ ശേ​ഖ​ര​ങ്ങ​ൾ ഈ ​ആ​ഴ്ച പു​റ​ത്തി​റ​ക്കും

ന​വം​ബ​ർ 19 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സൂ​പ്പ​ർ ഫ്രൈ​ഡേ പ്ര​മോ​ഷ​നി​ൽ ഇ​ല​ക്ട്രോ​ണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ഷ​ൻ, ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​മ്പ​ൻ വി​ല​ക്കി​ഴി​വു​ക​ൾ ല​ഭ്യ​മാ​കും.

ഹു​വാ​വെ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൂ​പ്പ​ർ ഫ്രൈ​ഡേ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​ർ 25 മു​ത​ൽ ബ്യൂ​ട്ടി ആ​ൻ​ഡ് വെ​ൽ​നെ​സ് പ്ര​മോ​ഷ​നും ന​വം​ബ​ർ 28 മു​ത​ൽ യു​എ​ഇ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ആ​രം​ഭി​ക്കും.

യു​എ​ഇ​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തും ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ലു​ലു​വി​ന്‍റെ 'അ​വ്വ​ൽ – എ​മ​റാ​ത്ത്' പ​ദ്ധ​തി​ക്കും ദേ​ശീ​യ​ദി​ന പ്ര​മോ​ഷ​നി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും.

ഡി​സം​ബ​ർ ആ​ദ്യ​വാ​രം ദു​ബാ​യ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് 'ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഡീ​ൽ​സ്' ആ​രം​ഭി​ക്കും. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സം​ബ​ർ അ​വ​സാ​ന​വാ​രം മി​ഡ്നൈ​റ്റ് സെ​യി​ലു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ൺ​ലൈ​ൻ ഷോ​പ്പിംഗിലും വ​മ്പ​ൻ കി​ഴി​വു​ക​ൾ

ലു​ലു​വി​ന്‍റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലും ക്വി​ക്ക് കൊ​മേ​ഴ്സ് സേ​വ​ന​ങ്ങ​ളി​ലും മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​വേ​ഗ ഡെ​ലി​വ​റി സേ​വ​ന​മാ​യ ലു​ലു മി​നി​റ്റ്സി​ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും ല​ളി​ത​മാ​യ ഉ​പ​യോ​ഗ​ക്ര​മ​ത്തോ​ടെ​യും പു​തി​യ ലു​ലു ആ​പ്പും അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മ​ണി റെ​മി​റ്റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും പു​തി​യ ആ​പ്പി​ൽ ല​ഭ്യ​മാ​ണ്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ലു​ലു ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ത​മ്പാ​ൻ കെ.​പി., ഹു​സേ​ഫ രൂ​പാ​വാ​ല, അ​ജ​യ് നാ​യ​ർ, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ​മാ​രാ​യ ഡേ​വി​ഡ് ബൂം, ​മാ​ർ​ട്ടി​ൻ വി​ല്യം, പ്ര​മു​ഖ ബ്രാ​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up