ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അബുദാബി: യുഎഇയിൽ ഇയർഎൻഡ് ഷോപ്പിംഗ് സീസണിന് ആവേശം പകർന്ന് 100 മില്യൺ ദിർഹത്തിന്റെ വമ്പൻ ഓഫറുകളും സമ്മാനപദ്ധതികളുമായി ലുലു.
'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്' ക്യാന്പയിന്റെ ഭാഗമായി നവംബർ, ഡിസംബർ മാസങ്ങളിലായി യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് വിപുലമായ ഷോപ്പിംഗ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകൾ, മികച്ച ഓഫറുകൾ, സമ്മാന പദ്ധതികൾ എന്നിവ ഉൾപ്പെടുന്നതാണ് രണ്ട് മാസം നീളുന്ന പ്രമോഷൻ. അബുദാബിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലുലു ഗ്രൂപ്പ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷം, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പരിപാടികളോട് അനുബന്ധിച്ച് രാജ്യത്തെ വാണിജ്യ രംഗത്ത് കൂടുതൽ ഉണർവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ലുലുവിന്റെ പ്രഖ്യാപനം.
വിപണിയിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നതായി ലുലു
യുഎഇയിലെ വിപണിയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും, ഉപഭോക്താക്കൾക്ക് നല്ല നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിങ് അനുഭവവും കൂടിയാണ് ലുലു ഉറപ്പാക്കുന്നതെന്നും ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ. പറഞ്ഞു.
രണ്ട് മാസത്തെ പ്രധാന ഷോപ്പിംഗ് ആഘോഷങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
ഓരോ ആഴ്ചയും പുതിയ ഓഫറുകളും സമ്മാനപദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളുമായുള്ള സഹകരണത്തിലൂടെ കൂടുതൽ വിലക്കിഴിവുകളും ആകർഷകമായ സമ്മാനങ്ങളും ലഭ്യമാക്കും.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രമോഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പർ ഫ്രൈഡേ മുതൽ ദേശീയദിന ഓഫറുകൾ വരെ
നവംബർ, ഡിസംബർ മാസങ്ങളിൽ ഓരോ ആഴ്ചയും വ്യത്യസ്തമായ ഷോപ്പിംഗ് ഓഫറുകളും പ്രമോഷനുകളുമാണ് ലുലു ഒരുക്കിയിരിക്കുന്നത്.
'10,000 ട്രോളീസ് – വീ പേ ബാക്ക്' സമ്മാനപദ്ധതി, ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ, ലുലു വാലി ദീപാവലി ആഘോഷങ്ങൾ എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ലുലു ഫാഷൻ സ്റ്റോർ, REO എന്നിവയുടെ പുതിയ വിന്റർ ഫാഷൻ ശേഖരങ്ങൾ ഈ ആഴ്ച പുറത്തിറക്കും
നവംബർ 19 മുതൽ ആരംഭിക്കുന്ന സൂപ്പർ ഫ്രൈഡേ പ്രമോഷനിൽ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ വമ്പൻ വിലക്കിഴിവുകൾ ലഭ്യമാകും.
ഹുവാവെയുടെ സഹകരണത്തോടെയാണ് സൂപ്പർ ഫ്രൈഡേ സംഘടിപ്പിക്കുന്നത്. നവംബർ 25 മുതൽ ബ്യൂട്ടി ആൻഡ് വെൽനെസ് പ്രമോഷനും നവംബർ 28 മുതൽ യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകളും ആരംഭിക്കും.
യുഎഇയിൽ കൃഷി ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതുമായ തദ്ദേശീയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ 'അവ്വൽ – എമറാത്ത്' പദ്ധതിക്കും ദേശീയദിന പ്രമോഷനിൽ പ്രത്യേക പ്രാധാന്യം നൽകും.
ഡിസംബർ ആദ്യവാരം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് 'ഫെസ്റ്റിവൽ ഓഫ് ഡീൽസ്' ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫറുകളും ഡിസംബർ അവസാനവാരം മിഡ്നൈറ്റ് സെയിലുകളും ഒരുക്കിയിട്ടുണ്ട്.
ഓൺലൈൻ ഷോപ്പിംഗിലും വമ്പൻ കിഴിവുകൾ
ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലും ക്വിക്ക് കൊമേഴ്സ് സേവനങ്ങളിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്. അതിവേഗ ഡെലിവറി സേവനമായ ലുലു മിനിറ്റ്സിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കൂടുതൽ സാങ്കേതിക സൗകര്യങ്ങളോടെയും ലളിതമായ ഉപയോഗക്രമത്തോടെയും പുതിയ ലുലു ആപ്പും അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. മണി റെമിറ്റൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും പുതിയ ആപ്പിൽ ലഭ്യമാണ്.
വാർത്താസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ തമ്പാൻ കെ.പി., ഹുസേഫ രൂപാവാല, അജയ് നായർ, ഓപ്പറേഷൻസ് മാനേജർമാരായ ഡേവിഡ് ബൂം, മാർട്ടിൻ വില്യം, പ്രമുഖ ബ്രാൻഡ് പ്രതിനിധികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : Lulu launches Deepika DeepikaNewspaper BreakingNews massive offers 100 million Dirhams