Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 108 Ambulance For Alappuzha General Hospital

Alappuzha

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് അ​ത്യാ​ധു​നി​ക 108 ആം​ബു​ല​ൻ​സ്

ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച 108 അ​ത്യാ​ധു​നി​ക ആം​ബു​ല​ൻ​സ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 18 ബിഎ​ൽഎ​സ് (ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട്) ആം​ബു​ല​ൻ​സു​ക​ളാ​ണ് 108 ആം​ബു​ല​ൻ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ അ​ധി​ക​മാ​യി ഒ​രു എ.​എ​ൽ.​എ​സ് (അ​ഡ്വാ​ൻ​സ്ഡ് ലൈ​ഫ് സ​പ്പോ​ർ​ട്ട്) ഐസി​യു ആം​ബു​ല​ൻ​സും ഒ​രു നി​യോ​നേ​റ്റ​ൽ ആം​ബു​ല​ൻ​സും കൂ​ടി ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ പ്ര​ത്യേ​ക നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഐസി​യു ആം​ബു​ല​ൻ​സ് ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ല​ഭ്യ​മാ​ക്കി​യ​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി വി​ദ​ഗ്ധ ചി​കി​ത്സ​യും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പു​തി​യ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ 108 അ​ത്യാ​ഹി​ത ആം​ബു​ല​ൻ​സ് സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഈ ​ന​ട​പ​ടി സ​ഹാ​യ​ക​മാ​കും.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​ഷി രാ​ജ്, എം.​കെ. നി​സാ​ർ, 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up