Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 12

Idukki

ജി​ല്ല​യി​ൽ 9,12,133 വോ​ട്ട​ർ​മാ​ർ നാ​ളെ ബൂ​ത്തി​ലേ​ക്ക്

തൊ​ടു​പു​ഴ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി നാ​ളെ വി​ധി​യെ​ഴു​തും. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് നി​ർ​ഭ​യ​മാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.​

ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​പു​റ​മേ എ​ട്ടു ബ്ലോ​ക്കു​ക​ൾ, ര​ണ്ടു ന​ഗ​ര​സ​ഭ​ക​ൾ, 52 പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്. 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 834 വാ​ർ​ഡു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 112 വാ​ർ​ഡു​ക​ളും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 73 വാ​ർ​ഡു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 17 ഡി​വി​ഷ​നു​ക​ളു​മാ​ണു​ള്ള​ത്.

9,12,133 വോ​ട്ട​ർ​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ 4,43521 പു​രു​ഷ​ൻ​മാ​രും 4,68602 സ്ത്രീ​ക​ളു​മാ​ണ്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലും പ്ര​വാ​സി വി​ഭാ​ഗ​ത്തി​ലു​മാ​യി പ​ത്തു​പേ​ർ​വീ​ത​മു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ 9,04,670 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 6,75,565 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. 74.68 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.

Latest News

Corehub Up