തൃശൂർ: പൂങ്കുന്നം സിഗ്നലിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ 12 പേർക്കു പരിക്ക്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
ഗുരുവായൂർ-ചൊവ്വല്ലൂർപടി റൂട്ടിലോടുന്ന പുതുകുളങ്ങര ബസും തൃശൂർ-ചാവക്കാട് റൂട്ടിലോടുന്ന വിഘ്നേശ്വര ബസുമാണു കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.