Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13 Years Of Marriage

മൂ​ന്നാം വി​വാ​ഹ​ബ​ന്ധ​ത്തി​നും വി​രാ​മം; പ​വ​ൻ ക​ല്യാ​ണും അ​ന്ന കൊ​നി​ഡാ​ല​യും വേ​ര്‍​പി​രി​യു​ന്നു

ന​ട​നും ആ​ന്ധ്ര​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ​വ​ന്‍ ക​ല്യാ​ണും ഭാ​ര്യ അ​ന്ന കൊ​നി​ഡാ​ല​യും വേ​ര്‍​പി​രി​യു​ന്നു. 13 വ​ർ​ഷം നീ​ണ്ടു​നി​ന്ന ത​ങ്ങ​ളു​ടെ ദാ​മ്പ​ത്യ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഇ​രു​വ​രും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും വേ​ർ​പി​രി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ലാ​യി​രു​ന്നു​വെ​ന്നും കു​ടും​ബ​കോ​ട​തി​യി​ൽ പ​ര​സ്പ​ര​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഹ​ർ​ജി ഇ​തി​ന​കം ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. 

‘‘ജീ​വി​ത​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന പ​ങ്കും ഒ​രു​മി​ച്ച് പ​ങ്കി​ട്ട ശേ​ഷം, പ​ര​സ്പ​ര ധാ​ര​ണ​യോ​ടും ബ​ഹു​മാ​ന​ത്തോ​ടും കൂ​ടി വേ​ർ​പി​രി​യാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​ക്കു​ക​യാ​ണെ​ങ്കി​ലും, ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യും ഞ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള മാ​താ​പി​താ​ക്ക​ളാ​യും തു​ട​രും.

മ​ക്ക​ളു​ടെ സ​ന്തോ​ഷ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി​രി​ക്കും ഞ​ങ്ങ​ളു​ടെ എ​പ്പോ​ഴ​ത്തെ​യും മു​ൻ​ഗ​ണ​ന. വ്യ​ക്തി​പ​ര​മാ​യ ഈ ​മാ​റ്റ​ത്തി​ന്‍റെ സ​മ​യ​ത്ത് ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്നു.’’​വേ​ർ​പി​രി​യ​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ക​ത്തി​ൽ ഇ​രു​വ​രും കു​റി​ച്ചു.

പ​വ​ന്‍ ക​ല്യാ​ണും റ​ഷ്യ​ന്‍ മോ​ഡ​ലും ന​ടി​യു​മാ​യ അ​ന്ന ലെ​ഷ്‌​നേ​വ​യും 2013ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2011-ൽ ​റി​ലീ​സ് ചെ​യ്ത 'തീ​ൻ മാ​ർ' എ​ന്ന സി​നി​മ​യു​ടെ സ​റ്റി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം 2013 സെ​പ്റ്റം​ബ​ർ 30-നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഇ​വ​ർ​ക്ക് പോ​ലീ​ന അ​ഞ്ജ​ന പ​വ​നോ​വ, മാ​ർ​ക്ക് ശ​ങ്ക​ർ പ​വ​നോ​വി​ച്ച് എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ക്ക​ളു​ണ്ട്.

പ​വ​ന്‍റെ മൂ​ന്നാ​മ​ത്തെ ക​ല്യാ​ണ​മാ​യി​രു​ന്നു ഇ​ത്. സി​നി​മ​യി​ൽ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ കാ​ല​ത്ത് 1997 മേ​യ് മാ​സ​ത്തി​ലാ​ണ് പ​വ​ൻ ക​ല്യാ​ൺ വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ ന​ന്ദി​നി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ക​യും 1999-ഓ​ടെ ഇ​വ​ർ വേ​ർ​പി​രി​ഞ്ഞ് താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2008-ലാ​ണ് ഇ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മ​പ​ര​മാ​യ വി​വാ​ഹ​മോ​ച​നം നേ​ടി​യ​ത്. 2009ല്‍ ​ന​ടി രേ​ണു ദേ​ശാ​യി​യെ വി​വാ​ഹം ക​ഴി​ച്ചു. 2012ല്‍ ​വി​വാ​ഹ​മോ​ച​നം ന​ട​ന്നു. ഈ ​ബ​ന്ധ​ത്തി​ലും പ​വ​ന് ര​ണ്ടു മ​ക്ക​ളു​ണ്ട്.

Latest News

Corehub Up