Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13 Injured

Thrissur

മ​മ്മി​യൂ​രി​ൽ മി​നി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 13 പേർക്കു പരിക്ക്

ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​രി​ൽ മി​നി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​തി​മൂന്നു​പേ​ർ​ക്കു പ​രി​ക്ക്. ഇ​ന്നലെ പു​ല​ർ​ച്ചെ 1.45നാ​യി​രു​ന്നു അ​പ​ക​ടം.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സും ടോ​റ​സ് ലോ​റി​യു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ചാ​വ​ക്കാ​ട് ടോ​ട്ട​ൽ കെ​യ​ർ ആം​ബു​ല​ൻ​സ്, ഗു​രു​വാ​യൂ​ർ ആ​ക്ട്സ്, 108 ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ദ്യം ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ടോ​റ​സ് ലോ​റി​ക്കു​ള്ളിൽ കു​ടു​ങ്ങി​ക്കി​ട​ന്ന ലോ​റി ഡ്രൈ​വ​ർ പാ​ല​ക്കാ​ട് മു​തു​ത​ല വീ​ട്ടി​ൽ ഷാ​ക്കി​ർ(24)​നെ മു​തു​വട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​വാ​യൂ​ർ ഫ​യ​ർ​ഫോ​ഴ്സ്, ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ്, ഗു​രു​വാ​യൂ​ർ പോ​ലീ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട​ത്തി​ൽ നാ​ലു ക​ട​ക​ളു​ടെ മു​ൻ ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മു​സ്‌​ലിം​വീ​ട്ടി​ൽ സു​ലൈ​ഖ​യു​ടെ മ​തി​ലും ഗേ​റ്റും ത​ക​ർ​ന്നു. റോ​ഡ് അ​രി​കി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്നു​വീ​ണു.

ഇ​രി​ങ്ങ​പ്പു​റം ര​മേ​ശി​ന്‍റെ വ​സ​ന്തം ല​ക്കി സെ​ന്‍റ​ർ, ജോ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​രി​യ​ങ്ക​ണ്ട​ത്ത് പ​ല​ച​ര​ക്ക് ക​ട, ഷാ​ജ​ന്‍റെ നീ​ലം​ങ്കാ​വി​ൽ സ്റ്റോ​ഴ്സ്, സു​ധാ​ക​ര​ന്‍റെ അ​മ്പാ​ടി ഹോ​ട്ട​ൽ എ​ന്നി​വ​യു​ടെ മു​ൻ​വ​ശ​മാ​ണ് ത​ക​ർ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ഗു​രു​വാ​യൂ​ർ എ​സി​പി സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ് ണ​ൻ സ്ഥ​ല​ത്തെ​ത്തി.

ക​ല്ലൂ​രി​ല്‍ കാ​ര്‍ വീ​ട്ടു​മ​തി​ലി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം

ക​ല്ലൂ​ര്‍: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വീ​ട്ടു​മ​തി​ലി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​ല്ലൂ​ര്‍ - ആ​മ്പ​ല്ലൂ​ര്‍ റോ​ഡി​ലെ നാ​യ​ര​ങ്ങാ​ടി മ​ഠം റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പൊ​റ​ത്തൂ​ക്കാ​ര​ന്‍ ജോ​സി​ന്‍റെ വീ​ട്ടു​മ​തി​ല്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​മാ​ണി​ത്.

വ​ള​വ് ശ്ര​ദ്ധി​ക്കാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാ​ന​യി​ലും റോ​ഡി​ലേ​ക്കും മ​റി​ഞ്ഞു​വീ​ഴു​ന്ന​ത് മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജോ​സി​ന്‍റെ വീ​ടി​ന്‍റെ മ​തി​ല്‍ മു​ന്‍​പും അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യ​തോ​ടെ ഡ്രൈ​ വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ ഇ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up