Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13 Kg Of Ganja Seized

Alappuzha

13 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; എ​ട്ടു പേ​ർ അ​റ​സ്റ്റി​ൽ

പൂ​ച്ചാ​ക്ക​ൽ: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ക്കു​ക​യും ക​ട​ത്തി​ക്കൊ​ണ്ടുവ​രി​ക​യും ചെ​യ്ത 12.870 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​രെ പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രി​ൽ യൂ​ത്ത് കോ​ൾ​ഗ്ര​സ് നേ​താ​വും. ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പാ​ണാ​വ​ള്ളി പ​ള്ളി​വെ​ളി ഭാ​ഗ​ത്തു​നി​ന്ന് 1.270 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ​യും ചേ​ർ​ത്ത​ല - അ​രൂ​ക്കു​റ്റി റോ​ഡി​ൽ മാ​ക്കേ​ക്ക​വ​ല​യി​ൽ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 11.600 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​ഞ്ചുപേ​രെ​യു​മാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

പൂ​ച്ചാ​ക്ക​ൽ പ​ള്ളി​വെ​ളി ഭാ​ഗ​ത്ത് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ട് മ​ഞ്ജു​ലാ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ദ്യ​സം​ഘം പി​ടി​യി​ലാ​യ​ത്. പാ​ണാ​വ​ള്ളി തെ​ക്കേ പ​ള്ളി​പ്പ​റ​മ്പി​ൽ ജി​തി​ൻ (23), മ​ണ​പ്പു​റം അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ​കു​മാ​ർ(30), മ​ണ​പ്പു​റം വ​ട്ട​ത്ത​റ​യി​ൽ അ​ല​ൻ വ​ർ​ഗീ​സ് (24) എ​ന്നി​വ​രെ​യാ​ണ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡ് വ​ഴി കാ​റി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​താ​യി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി 10.50ന് ​അ​ഞ്ചുപേ​രട​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ സം​ഘം മാ​ക്കേ​ക്ക​വ​ല​യി​ൽ പി​ടി​യി​ലാ​യ​ത്.

കാ​ർ മാ​ക്കേ​ക്ക​ട​വ് ജം​ഗ്ഷ​ന് സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 11.600 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ണ​പ്പു​റം ദാ​റു​ൽ സ​ലാ​മി​ൽ അ​ലി ജോ​വ​ഹ​ർ(24), പൂ​ച്ചാ​ക്ക​ൽ തെ​ക്കേ​കൂ​നം ചേ​രി​യി​ൽ സ​ലാ​ഹു​ദീ​ൻ അ​യൂ​ബ് (24), മ​ണ​പ്പു​റം നി​ക​ർ​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ(23), പൂ​ച്ചാ​ക്ക​ൽ ത​സ്‌​നി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് അ​സ്‌​ലം (23), മ​ണ​പ്പു​റം വേ​ലം​വെ​ളി വീ​ട്ടി​ൽ ഷെ​മീ​ർ (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷെ​മീ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ​ജീ​വ പ്ര​വ​ർ​ത്ത​ക​നുമാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നാ​ല് ക്രി​മി​ന​ൽ കേ​സുണ്ട്.

പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​ടി. ലി​ജി​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ​രാ​ജ​ൻ, എ​എ​സ്ഐ ശി​വ​ദാ​സപ്പ​ണി​ക്ക​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ക​ലേ​ഷ്, റി​ച്ചാ​ർ​ഡ്, സി​നോ, ജോ​മോ​ൻ, അ​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​രാ​ജ്, രാ​ജേ​ഷ് എ​ന്നി​വ​രും ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ടി​ന്‍റെ സ്ക്വാ​ഡു ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up