Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13 People

Idukki

തോ​പ്രാം​കു​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് 13 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു, മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ചെ​റു​തോ​ണി: തോ​പ്രാം​കു​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ 10,42,64,031 രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യ​ത്. 17 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ പ​രാ​തി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ 13 പേ​ർ​ക്കെ​തി​രേ മു​രി​ക്കാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2020 മു​ത​ൽ 2025 വ​രെ​യു​ള്ള ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫാ​ണ് ബാ​ങ്ക് ഭ​രി​ച്ചി​രു​ന്ന​ത്. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു. കേ​സെ​ടു​ത്തി​രി​ക്കു​ന്ന​വ​രി​ൽ ഒ​രാ​ൾ മു​ൻ പ്ര​സി​ഡ​ന്‍റും മൂ​ന്നു​പേ​ർ സ്ഥി​രം ജീ​വ​ന​ക്കാ​രു​മാ​ണ്. ഒ​ൻ​പ​തു പേ​ർ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്ഥി​രം ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ബാ​ങ്കി​ന്‍റെ കീ​ഴി​ൽ വ്യാ​ജ​മാ​യി സ്വാ​ശ്ര​യ​സം​ഘം രൂ​പീ​ക​രി​ച്ച് ഒ​രു സം​ഘ​ത്തി​ൽ നാ​ലു മു​ത​ൽ 12 വ​രെ അം​ഗ​ങ്ങ​ളെ ചേ​ർ​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഒ​രം​ഗ​ത്തി​ന് അ​ര ല​ക്ഷം രൂ​പ വീ​തം നി​ര​വ​ധി അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മാ​റി​യെ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ൾ സം​ഘ​ത്തി​ൽ​നി​ന്നു കാ​ണാ​താ​യി. കൂ​ടാ​തെ സെ​ക്ര​ട്ട​റി​യും ജീ​വ​ന​ക്കാ​രും മു​ൻ​കൂ​റാ​യി എ​ടു​ത്ത വ​ൻ തു​ക​ക​ൾ തി​രി​ച്ച​ട​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

20 കോ​ടി രൂ​പ കേ​ര​ള ബാ​ങ്കി​നും 10 കോ​ടി നി​ക്ഷേ​പ​ക​ർ​ക്കും ബാ​ങ്ക് കൊ​ടു​ക്കാ​നു​ണ്ട്. 30 കോ​ടി രൂ​പ കൊ​ടു​ക്കാ​നു​ള്ള​പ്പോ​ൾ 13 കോ​ടി രൂ​പ മാ​ത്ര​മേ ബാ​ങ്കി​നു കി​ട്ടാ​നു​ള്ളൂ. ബാ​ക്കി എ​വി​ടെപ്പോയി എ​ന്നു​ള്ള​തി​നും മ​റു​പ​ടി​യി​ല്ല. ബാ​ങ്ക് സെ​ക്ര​ട്ട​റി​യും ജീ​വ​ന​ക്കാ​രും വാ​യ്പ എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് വാ​യ്പ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സെ​ക്ര​ട്ട​റി സു​നി​താ​കു​മാ​രി വ​ലി​യ​പ​റ​മ്പി​ൽ ബ​ഥേ​ൽ, ജൂ​ണി​യ​ർ ക്ല​ർ​ക്ക് അ​മ്മി​ണി മാ​ധ​വ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ തോ​പ്രാം​കു​ടി, സീ​നി​യ​ർ ക്ല​ർ​ക്ക് വി​ഷ്ണു മോ​ഹ​ന​ൻ ക​ണി​പ​റ​മ്പി​ൽ മു​ട്ടു​ക​ണ്ടം-​വ​ണ്ണ​പ്പു​റം എ​ന്നീ സ്ഥി​രം ജീ​വ​ന​ക്കാ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ തോ​മ​സ് ക​ല്ലേ​ക്കു​ള​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ആ​ൽ​ബി​ൻ ജോ​സ് ആ​നി​ക്ക​ൽ പ​ട​മു​ഖം, എ​ബി കു​ര്യ​ൻ പ​ട​ലാം​കു​ന്നേ​ൽ ക​ന​ക​ക്കു​ന്ന്, സോ​ബി​ൻ ജോ​സ​ഫ് കാ​നാ​നി​ക്കു​ന്നേ​ൽ പ​ട​മു​ഖം, ടീ​ന ജേ​ക്ക​ബ് പ​ടി​ഞ്ഞാ​റേ​ക്ക​ര ക​ന​ക​ക്കു​ന്ന്, അ​ഞ്ജു ത​ങ്ക​പ്പ​ൻ മു​ണ്ടു​പാ​ല​ത്തി​ങ്ക​ൽ ക​ന​ക​ക്കു​ന്ന്, ശ്രു​തി വ​ലി​യ​മ​റ്റം തോ​പ്രാം​കു​ടി, ജെ​സി മ​ണ്ണ​കു​ളം മ​ഞ്ഞ​പാ​റ-​ബ​ഥേ​ൽ, അ​നു, പ​രേ​ത​നാ​യ ജോ​ർ​ജ് പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​രാ​ണു പ്ര​തി​ക​ൾ.

കേ​സ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യ​തോ​ടെ പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.‌

Latest News

Corehub Up