കാഞ്ഞിരപ്പള്ളി: ദീപിക 140ാം വാർഷികാഘോഷവും എക്സലൻസ് അവാർഡ് സമർപ്പണവും നാളെ വൈകുന്നേരം 6.30ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.
ജലവിഭവ മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായിരിക്കും.
ആന്റോ ആന്റണി എംപി, പ്രഫ. റോണി കെ. ബേബി എംഎൽഎ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, മുൻ എംഎൽഎ ഡോ.എൻ. ജയരാജ്, സിഎംഐ സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ, രാഷ്ട്രദീപിക ഡയറക്ടർ ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എൻ. ഗിരീഷ് കുമാർ, സുനി ജോസഫ് പത്യാല, രൂപത ഡിഎഫ്സി ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേൽ, ഡിസിഎൽ നാഷണൽ കോഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ എന്നിവർ പ്രസംഗിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സ്വാഗതവും ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത്ത് ആലുങ്കൽ നന്ദിയും പറയും.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി ചീഫ് സിഇഒയും ഡയറക്ടറുമായ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ജേക്കബ് ആൻഡ് റിച്ചാർഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്-വിശ്വാസ് ഫുഡ്സ് മാനേജിംഗ് ഡയറക്ടർ സോണി ജെ. ആന്റണി, മണിമല ഇളംതോട്ടം ഇ.കെ. ടോമി, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ്എബിഎസ്, ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിംഗ് പാർട്ണർ അരുൺ തോമസ്, കാളകെട്ടി എസ്ജെ കേറ്റേഴ്സ് ആന്ഡ് ഇവന്റ്സ് മാനേജിംഗ് ഡയറക്ടർ സജി ജേക്കബ് വട്ടമറ്റം, കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറും സീനിയർ പീഡിയാട്രീഷനും നിയോനറ്റോളജിസ്റ്റുമായ സിസ്റ്റർ ഡോ. ലത എസ്വിഎം എന്നിവരെ സമ്മേളനത്തിൽ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും.